ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

18
തോട്ടര വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം പി.എ. തങ്ങള്‍ ഫഌഗ് ഓഫ് ചെയ്യുന്നു

ശ്രീകൃഷ്ണപുരം: തോട്ടര വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. അറനൂറോളം കുടുംബങ്ങള്‍ക്കാണ് അരി, അരിപ്പൊടി, പഞ്ചസാര, ചായപ്പൊടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ വിതരണം ചെയ്തത്. മുസ്‌ലിംലീഗ് ജില്ല ട്രഷറര്‍ പി.എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞാപ്പു കോല്‍ക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി പി.കുഞ്ഞഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അനസ് പൊമ്പറ, ജന:സെക്രട്ടറി സെയ്തലവി തോട്ടര, പ്രവാസി ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് ഹബീബ് തങ്ങള്‍, വനിത ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം ഷീബ പാട്ടത്തൊടി, ഇ.പി ബഷീര്‍, താഹിര്‍ തങ്ങള്‍, മുഹമ്മദാലി, റസാക്ക് പറമ്പോട്ട്കുന്ന്, ഇ.കെ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.