ശിഹാബ് തങ്ങള്‍ റിലീഫ്കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍ കാട്ടുകുളം മുസ് ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്യുന്ന 'പത്തായവണ്ടി'യുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

അലനല്ലൂര്‍: കാട്ടുകുളം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ പ്രവാസികളുടേതടക്കമുള്ള 500 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ‘പത്തായവണ്ടി’ എന്ന് പേരിട്ട മൂന്ന് വാഹനങ്ങളിലായാണ് കിറ്റുകള്‍ വീടുകളിലെത്തിച്ചത്. കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജനറല്‍ സെക്രട്ടറി യൂസഫ് പാക്കത്ത്, ട്രഷറര്‍ അഷറഫ് എന്ന ഇണ്ണി, കെ.ഹംസ, മണ്ഡലം ഭാരവാഹികളായ ആലായന്‍ മുഹമ്മദലി, എം.കെ ബക്കര്‍, തച്ചമ്പറ്റ ഹംസ, യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത്, ജനറല്‍ സെക്രട്ടറി സത്താര്‍ കമാലി, മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട്, സൈനുദ്ദീന്‍ ആലായന്‍, താഹിര്‍ അലനല്ലൂര്‍, എ.പി റിയാസ്, വീരാന്‍ കുട്ടി ഹാജി, എ.അനീസ് എന്നിവര്‍ സംബന്ധിച്ചു. ലളിതമായ ചടങ്ങ് നടന്ന പ്രദേശവും കിറ്റുകള്‍ കൈമാറിയ പ്രദേശങ്ങളിലും യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അണുനശീകരണം നടത്തി.