ഷൊര്‍ണൂരിലേക്ക് കാല്‍നടയായെത്തിയ അഥിതിതൊഴിലാളികളെ പൊലീസ് തടഞ്ഞു

14
പട്ടാമ്പി ഭാഗത്ത് നിന്ന് റോഡ് മാര്‍ഗം കാല്‍നടയായി ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയ അഥിതി തൊഴിലാളികളെ വാടാ നാംകുറുശ്ശിയില്‍ പോലീസ് തടഞ്ഞപ്പോള്‍

ഷൊര്‍ണൂര്‍: ബീഹാറിലേക്ക് ട്രെയിന്‍ ഉണ്ടെന്ന വിശ്വാസത്തില്‍ പട്ടാമ്പിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും റോഡ് വഴി ഷൊര്‍ണൂരിലേക്ക് കാല്‍നടയായി വന്ന അഞ്ഞൂറോളം അഥിതി തൊഴിലാളികളെ വാടാനാംകുറുശ്ശി റെയില്‍വെഗേറ്റിന് സമീപം പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. റോഡിലൂടെ കൂട്ടം കൂട്ടമായി നടന്നു വരുന്നത് കണ്ട നാട്ടുകാരാണ് ഷൊര്‍ണൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. അപ്പോള്‍ സ്‌റ്റേഷനില്‍ പൊലീസുകാര്‍ കുറവായിരുന്നു.അവര്‍ ഉടനെ തന്നെ വാടാനാംകുറുശ്ശിയില്‍ എത്തിയെങ്കിലും തൊഴിലാളികള്‍ തിരിച്ചുപോകാന്‍ തയ്യാറായില്ല. കൂടുതല്‍ പോലീസുകാരെത്തിയതിന് ശേഷമാണ് അവര്‍ വഴങ്ങിയത്.അതിനിടെ ചെറിയ സംഘര്‍ഷമുണ്ടായതായി പറയുന്നു. ഷൊര്‍ണൂര്‍ ഡി.വൈ.എസ്പി. മുരളീധരന്‍, ഒറ്റപ്പാലം സി.ഐ.സുജിത്തും ചേര്‍ന്നു് തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി കിട്ടിയ വാഹനങ്ങളില്‍ വന്ന ഇടങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇതരഭാഗങ്ങളില്‍ നിന്ന് റോഡ് വഴി ഷൊര്‍ണൂരിലേക്ക് കാല്‍ നടയായി വന്ന സുമാര്‍ ഇരുനൂറ്റി അന്‍ മ്പതോളം അന്വ സംസ്ഥാന, തൊഴിലാളികളെ വാടാനാം കുറുശ്ശി റെയില്‍വേ ഗേറ്റിനു സമീപം വെച്ച് പോലീസ് തടഞ്ഞു. ഉടന്‍ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി.മുരളിധരന്‍, ഒറ്റപ്പാലം സി.ഐ സുജിത്ത് എന്നിവര്‍ കാര്യങ്ങള്‍ തൊഴിലാളികളെ വിശദമായി പറഞ്ഞു ബോദ്ധ്യപ്പെടുത്തി കിട്ടിയ വാഹനങ്ങളില്‍ കയറ്റിവന്ന ഇടങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.