എസ്.ഐ അസീസ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു

മണ്ണാര്‍ക്കാട്: മുപ്പത് വര്‍ഷത്തെ ഔദ്യോഗിക സേവനത്തത്തിനു ശേഷം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.അസീസ് സര്‍വ്വീസില്‍ നിന്നു വിരമിച്ചു. 1990 ജൂലൈയില്‍ പാണ്ടിക്കാട് മലബാര്‍ സ്‌പെഷ്യല്‍ ക്യാമ്പില്‍ െ്രെടനിംങ്ങോടെ സര്‍വ്വീസില്‍ കയറിയ അസീസ് കോണ്‍സ്റ്റബിളായാണ് സേവനം തുടങ്ങിയത്. അഗളി, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് , അഗളി സി.ഐ ഓഫീസ്, നാട്ടുകല്‍ എന്നീ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തു. സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിന്നാണ് സര്‍വ്വീസ് അവസാനിച്ചത്. കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസ് അസോസിയേഷന്‍ സംഘടനകളുടെ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും, സ്റ്റാഫ് കൗണ്‍സില്‍ മെമ്പര്‍, കെ.പി.ഡബ്ലിയു മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ പൊലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മറ്റി മെമ്പറും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായാണ്. കോട്ടോപ്പാടം പഞ്ചായത്തിലെ മേലേ അരിയൂര്‍ സ്വദേശിയായ എം.അസീസ് കണ്ടമംഗത്തെ മാമ്പറ്റ മൊയ്തുപ്പ മൈമൂന ദമ്പതികളുടെ നാലാമത്തെ മകനാണ്. ഭാര്യ റൈഹാനത്ത് പട്ടാണിത്തൊടി. ഡോ. അസ്മി, മെഡിക്കല്‍ വിദ്യാര്‍ത്ഥി ആദില്‍ മക്കളാണ്.