സ്‌നേഹപ്പെരുന്നാളൊരുക്കി ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി

ദുബൈ: കോവിഡ് 19 വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പ്രതികൂല സാഹചര്യത്തിലും സ്‌നേഹപ്പെരുന്നാള്‍ ഒരുക്കി ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി. സൂം ക്‌ളൗഡില്‍ നടന്ന സംഗമത്തില്‍ നാട്ടിലും ഗള്‍ഫിലുമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. മഹാമാരിയുടെ കാലത്തും പെരുന്നാളിന്റെ മധുരവും പൊലിമയും പങ്കു വെക്കാന്‍ ലഭിച്ച അവസരം വേറിട്ട അനുഭവമായി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നും ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ കാലത്തും ആത്മവിശ്വാസം കൈവിടാതെ മുന്നേറുകയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡണ്ട് ടി.പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ട്രഷറര്‍ കെ.വി ഇസ്മായില്‍, കോഓര്‍ഡിനേറ്റര്‍ റഹ്ദാദ് മൂഴിക്കര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി കണ്ണൂരിലെ വസതിയില്‍ നിന്നും സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡണ്ടുമായ അഡ്വ. ഹാരിസ് ബീരാന്‍ കൊച്ചിയിലെ വസതിയില്‍ നിന്നും സംഗമത്തില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഭാരവാഹികളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. കെ.എ ലത്തീഫ്, കെ.ടി സഅദുല്ല, ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, മലയാള മനോരമ ഗള്‍ഫ് ബ്യൂറോ ചീഫ് രാജു മാത്യു, 24ഃ7 ന്യൂസ് മിഡില്‍ ഈസ്റ്റ് ഹെഡ് ഐശ്വര്യ പ്രിന്‍സ്, ബ്രില്യന്‍സ് ഗ്രൂപ് എംഡി ഹര്‍ഷാദ് എ.കെ അതിഥികളായി പങ്കെടുത്തു.
ദുബൈ കെഎംസിസി ഭാരവാഹികളായ മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍ പൊട്ടങ്കണ്ടി, അഡ്വ. സാജിദ് അബൂബക്കര്‍, റഈസ് തലശ്ശേരി, ഒ.മൊയ്തു ചപ്പാരപ്പടവ്, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ എം.പി മുഹമ്മദലി, ഇരിക്കൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എന്‍.എ ഖാദര്‍, ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി മുന്‍ പ്രസിഡണ്ടുമാരായ കെ.ടി ഹാഷിം ഹാജി, എസ്.കെ.പി മുസ്തഫ, മുന്‍ ട്രഷറര്‍ റസാഖ് പാനൂര്‍, സകരിയ്യ ദാരിമി, കണ്ണൂര്‍ ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഹാഷിം നീര്‍വേലി, മുനീര്‍ ഐക്കോടിച്ചി, ഫൈസല്‍ മാഹി, സമീര്‍ വേങ്ങാട്, റഫീഖ് കല്ലിക്കണ്ടി, എന്‍.യു ഉമ്മര്‍ കുട്ടി, നസീര്‍ പാനൂര്‍, ശരീഫ് പയ്യന്നൂര്‍, ഇബ്രാഹിം ഇരിട്ടി, ഇസ്മായില്‍ പി.വി, ഷൗക്കത്തലി മാതോടം, റഫീഖ് കോറോത്ത്, ഹാരിസ് പെരുമ്പ, മൊയ്തു വാരം, ടി.പി നാസര്‍ അഴീക്കോട്, അലി ഉളിയില്‍, നദീര്‍ ഇരിക്കൂര്‍, അഹമ്മദ് കമ്പില്‍, അലി കോയിപ്ര, വി.പി അബ്ദുല്‍ സലാം, സംസാരിച്ചു. തന്‍വീര്‍ എടക്കാട് സ്വാഗതവും നൂറുദ്ദീന്‍ മണ്ടൂര്‍ നന്ദിയും പറഞ്ഞു. കെഎംസിസി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.