സാമൂഹിക അകലം പാലിച്ചില്ല: മൂന്നു സ്ഥാപനങ്ങള്‍ അടപ്പിച്ചു

30
സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

പാലക്കാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തതായി സോഷ്യല്‍ ഡിസ്റ്റന്‍സിങ് നോഡല്‍ ഓഫീസറായ പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു. മുണ്ടൂര്‍, പുതുപ്പരിയാരം, പറളി പഞ്ചായത്തുകളിലെ കടകളിലെ ജീവനക്കാരും ഗുണഭോക്താക്കളും മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാപനം അടപ്പിച്ചത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കടയുടമകള്‍ക്ക് പിഴയടയ്ക്കാനും നോട്ടീസ് നല്‍കി. അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അസിസ്റ്റന്റ് കളക്ടര്‍ അറിയിച്ചു.