കാസര്‍കോട്: കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചതോടെ കാസര്‍കോട് ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്ഥിരീകരിച്ച കേസുകളില്‍ ആശങ്കയിലാണ് ജില്ല.
മൂന്നാം ഘട്ടത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കാസര്‍കോട്, നീലേശ്വരം നഗരസഭകളും കള്ളാര്‍ പഞ്ചായത്തും ഹോട്ട് സ്പോട്ടായി നിശ്ചയിച്ചതോടെ ജില്ലയില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണം ആറായി. കുമ്പള, പൈവളികെ, മംഗല്പാടി പഞ്ചായത്തുകളാണ് മറ്റു ഹോട്ട് സ്പോട്ടുകള്‍.
രണ്ടാംഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച 177പേരില്‍ എല്ലാവരും രോഗം ഭേദമായി ആസ്പത്രി വിട്ടതോടെ ആശ്വാസത്തിലായിരുന്ന ജില്ലയില്‍ 11നാണ് മഹാരാഷ്ട്രയില്‍ നിന്നും വന്ന നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 12ന് നാലു സമ്പര്‍ക്കം ഉള്‍പ്പടെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പൈവളികെയില്‍ സ്ഥിരീകരിച്ച മുംബൈയില്‍ നിന്നെത്തിയ ആളില്‍ നിന്നാണ് അടുത്ത ബന്ധുക്കളായ പൈവളികെയിലെ സിപിഎം നേതാവിനും പഞ്ചായത്തംഗം കൂടിയായ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കും രോഗം പകര്‍ന്നുകിട്ടിയത്. മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ കാറില്‍ വീട്ടിലെത്തിച്ചത് ഇവരായിരുന്നു. ഇവരുമായി ബന്ധപ്പെട്ട എണ്‍പതോളം പേര് നിരീക്ഷണത്തിലാണ്.
ഇതിനകം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 193 ആയി. നിലവില്‍ 15പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ആകെ 1817 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1555 പേര് വീടുകളിലും262 പേര് ആസ്പത്രികളിലുമാണ്. 5510 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 4866 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 183 സാമ്പിളുകളുടെ പരിശോധനഫലംലഭിക്കാനുണ്ട്.
ഹോം ക്വാറന്റീന് ലംഘിച്ചു; കേസെടുത്ത് ഇന്‍സ്റ്റിട്യൂഷണല്‍
ക്വാറന്റീനിലേക്ക് മാറ്റി
കണ്ണൂര്‍: ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മായിന്‍മുക്ക് പുറവൂരില്‍ ബാഗ്ലൂരുവില്‍ നിന്നെത്തിയയാള്‍ ഹോം ക്വാറന്റീന് ലംഘിച്ചു. ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നതിന് കേസെടുത്ത് ഇന്സ്റ്റിട്യൂഷന് ക്വാറന്റീനിലേക്ക് മാറ്റി.
നാട്ടില്‍ തിരിച്ചെത്തിയ സമയത്ത് ഇയാളുടെ മൊബൈല്‍ ഫോണില്‍ കോവിഡ്-19 ജാഗ്രതാ അപ്പ് ഇന്‍സ്റ്റാള്‍ പൊലീസ് ചെയ്ത് നല്‍കിയിരുന്നു.
ഇതുവഴിയാണ് സഞ്ചാരത്തെ കുറിച്ച് പൊലീസ് അറിഞ്ഞത്. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ നാട്ടില്‍ തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സമൂഹവുമായി ഇടപെടുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.