
ലോക്ക് ഡൗണ്‍ കാലത്ത് ശമ്പളം നല്‍കിയില്ല
സര്‍ക്കാര്‍ അലംഭാവം വെടിയണം: എസ്.ടി.യു
മലപ്പുറം: വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പൊതുമേഖല സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസത്തെ വേതനം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ധര്‍ണ താക്കീതായി. കഴിഞ്ഞ ഒരു മാസത്തിലേറെ തൊഴിലാളികള്‍ ദുരിതത്തിലാണ്. സര്‍ക്കാറും മാനേജ്മെന്റും പട്ടിണിക്കിട്ട് ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. തൊഴിലാളികള്‍ക്ക് വേതനം ഇതുവരെ ലഭ്യമാവാത്തത് സര്‍ക്കാറിന്റെ പിടിപ്പ് കേടാണെന്നും എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം റഹ്മത്തുല്ല പറഞ്ഞു. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം സഹകരണ മില്ലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പൊതുമേഖല സ്പിന്നിങ് മില്ലുകളായ മലപ്പുറം സഹകരണ സ്പിന്നിങ് മില്‍, എടരിക്കോട് ടെക്സ്റ്റയില്‍സ്, കുറ്റിപ്പുറം മാല്‍കോ ടെക്സ് എന്നീ സ്ഥാപനങ്ങളിലാണ് തൊഴിലാളികള്‍ ധര്‍ണ നടത്തിയത്. ആയിരത്തോളം വരുന്ന ജില്ലയിലെ തൊഴിലാളികളും കുടുംബങ്ങളും ഒരു മാസത്തിലേറെയായി ദുരിതത്തിലാണ്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇറക്കിയ ഉത്തരവുകള്‍ ഒന്നും തന്നെ ഞങ്ങള്ക് ബാധകമല്ല എന്ന മട്ടിലാണ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം നടപടികള്‍ ഒന്നും തന്നെ തൊഴിലാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. വ്യവസായ ശാലകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മാനേജ്മെന്റുകള്‍ ലാഘവത്തോടെയാണ് കാണുന്നത്. ഇത് കോവിഡ് 19 കാലത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. തൊഴിലാളികള്‍ക്ക് മാസ്കും കൈയ്യുറയും ലഭ്യമാവാത്തത് സുരക്ഷയെ ബാധിക്കും. പൊതുഗതാഗതം തുടങ്ങുന്നത് വരെ തൊഴിലാളികള്‍ക്ക് മാനേജ്മെന്റുകള്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണം. ഗതാഗത സൗകര്യം ഏര്‍പ്പെടുത്താത്തത് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ നിയമം പാലിക്കാന്‍ ഒരോ പൗരനും ബാധ്യസ്ഥരാണ്. തൊഴിലാളിയെ മാത്രം ഉന്നം വെച്ച് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഒര്മിപ്പിച്ചു. കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ ഫെഡറേഷന് (എസ്.ടി.യു,) സംസ്ഥാന പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. , ഹംസ മുല്ലപ്പള്ളി, കെ. സൈതലവി, കെ.ശിവന്, സി. ഉമ്മര്‍ , പി.അബൂബക്കര്‍ , പി.പി.എ. ജബ്ബാര്‍ ,എം.ജഹ്ഫര്‍ സാദിഖ് പ്രസംഗിച്ചു.
എടരിക്കോട് ടെക്സ്റ്റയില്‍സില്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ദീഖ് താനൂര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പൊട്ടിപ്പാറ, അലി കുഴിപ്പുറം, പി.കെ.ഷാഫി പെരുമ്പുഴ , ടി.സി.അബൂബക്കര്‍ പ്രസംഗിച്ചു. കുറ്റിപ്പുറം മാല്‍കോ ടെക്സില്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു സി.അഷ്റഫ്, വി. ഹനീഫ, എം.കെ ഷാജു മോന്, വി.ഹനീഫ, പി.കെ.ഷംസീര്‍ , കെ.കെ. തൗഫീക്ക് റഹ്മാന്, വി.യാക്കൂബ് പ്രസംഗിച്ചു.