അണുമുക്തമാക്കല്‍: 2 മുതല്‍ ഒരാഴ്ച അബുദാബിയില്‍ നിന്നും യാത്രാ വിലക്ക്

234

അബുദാബി: അബുദാബി എമിറേറ്റില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള അണുമുക്തമാക്കലിനോടനുബന്ധിച്ച് ജൂണ്‍ 2ന് ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചക്കാലം ഇതര എമിറേറ്റുകളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി.
വിലക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമായിരിക്കും. അബുദാബി, അല്‍ദഫ്‌റ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നിന്നാണ് യാത്രാ നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിവിധ വിഭാഗത്തിലെ തൊഴിലാളികള്‍, ആശുപത്രികളിലേക്കുള്ള രോഗികള്‍, ഭക്ഷ്യ വിതരണ വാഹനങ്ങള്‍ എന്നിവരെ പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.