കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്

കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്നലെയുണ്ടായ തിരക്ക്‌

ഇളവുകള്‍ അനുവദിച്ചതോടെ നിരത്തുകളില്‍ ആളനക്കം

കാഞ്ഞങ്ങാട്: നിബന്ധനകളോടെ ഇളവുകള്‍ അനുവദിച്ചതോടെ കാഞ്ഞങ്ങാട്ടെ നിരത്തുകളില്‍ ആളനക്കം. അനാദി കടകള്‍ക്ക് പുറമെ നിയന്ത്രണങ്ങളോടെ ചില കടകള്‍ തുറന്നതോടെ കാറുകളും ബൈക്കുകളും കൂട്ടത്തോടെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ എത്തിയത് പൊലീസിന് തലവേദനയായി.
കര്‍ശന നടപടി സ്വീകരിച്ചതോടെ ചിലര്‍ ഉള്‍വലിഞ്ഞു. എല്ലാം സഹിച്ച് പൊലീസ് നിയന്ത്രണം കടുപ്പിച്ചതോടെ ആളുകള്‍ വാഹനങ്ങളില്‍തന്നെ വീടുകളിലേക്ക് മടങ്ങി. ഗ്രാമപ്രദേശങ്ങളിലെ കടകള്‍ക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തിക്കുന്നതിനാണ് മാര്‍ക്കറ്റ് തുറന്നത്. അതുപോലെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മൊത്തവ്യാപാര കടകളിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പഴം പച്ചക്കറികളും വെളുപ്പിന് തന്നെ കടകളില്‍ ഇറക്കിയിരുന്നു. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ചുമട്ടുതൊഴിലാളികളാണ് ചരക്കിറക്കിയത്.