സുഹയുടെ കരവിരുതില്‍ പാഴ്‌വസ്തുക്കളും കളറാണ്

11
സുഹ കലാസൃഷ്ടിയുമായി

കണ്ണൂര്‍: വീട്ടിലിരിക്കുന്ന ദിനങ്ങളില്‍ പാഴാക്കിയില്ല നിമിഷങ്ങള്‍. ഫാത്തിമത്തുല്‍ സുഹയുടെ കരവിരുതില്‍ വിരിഞ്ഞ രൂപങ്ങള്‍ക്കുണ്ട് ഏഴഴക്. ഉപയോഗ ശേഷം വലിച്ചെറിയുന്ന കുപ്പികളിലും പത്രക്കടലാസില്‍ കൗതുകം ജനിപ്പിക്കും മനോഹര രൂപങ്ങള്‍ തന്നെ തയ്യാറാക്കി ഈ മിടുക്കി. നിറങ്ങളാല്‍ മനോഹരിതമാണ് ഫാത്തിമത്തുല്‍ സുഹയുടെ കരവിരുതില്‍ തയ്യാറാക്കിയ രൂപങ്ങള്‍. വിവിധ വര്‍ണങ്ങളില്‍ പത്രക്കടലാസ് കൊണ്ടുള്ള പൂക്കളും നക്ഷത്രങ്ങളും വരെ നിരവധി അലങ്കാര വസ്തുക്കള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. പഴയ കുപ്പികള്‍ കൊണ്ട് ആകര്‍ഷകമായ പൂക്കള്‍ സ്റ്റാന്റിനാണ് രൂപം നല്‍കിയത്.
പുറത്തീല്‍ യുപി സ്‌കൂളില്‍ നിന്ന് ഇത്തവണ ഏഴാം തരം പൂര്‍ത്തിയാക്കിയ ഫാത്തിമത്തുല്‍ സുഹ ചിത്രരചനാ മത്സരങ്ങളിലും പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട് വാരം സ്വദേശിയായ ഈ മിടുക്കി.