ദുബൈ: ദുബൈയില്‍ നിരീക്ഷണത്തിലായിരുന്ന തലശ്ശേരി ചോനാടത്ത് സി.കെ ഹൗസില്‍ ഷാനിദ് (32) ബര്‍ദുബൈ ഐഎംഎച്ച് ആസ്പത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പനി മൂര്‍ച്ഛിച്ച് ന്യുമോണിയ ബാധിക്കുകയായിരുന്നു. കോവിഡ് സംശയത്തില്‍ രണ്ടു പ്രാവശ്യം സ്രവം പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ലത്തീഫിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ജെന്ന. സഹോദരങ്ങള്‍: ശബ്ന, മുബീന, ഷാലിം.