അംഗങ്ങള്‍ക്ക് ‘പെരുന്നാള്‍ ആശ്വാസ്’ സമ്മാനവുമായി തവനൂര്‍ കെഎംസിസി

39
അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകരുടെ കുടുംബത്തിനുള്ള 'പെരുന്നാള്‍ ആശ്വാസ്' പദ്ധതി നിര്‍വാഹകര്‍

അബുദാബി: കോവിഡ് 19ന്റെ കാലയളവില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രയാസമനുഭവിക്കുന്ന അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകരുടെ കുടുംബത്തിന് ‘പെരുന്നാള്‍ ആശ്വാസ്’ പദ്ധതി നടപ്പില്‍ വരുത്തി. മണ്ഡലത്തിന് കീഴിലുള്ള കാലടി, വട്ടംകുളം, തവനൂര്‍, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് മണ്ഡലം കമ്മിറ്റിയുടെ പെരുന്നാള്‍ ആശ്വാസം നടപ്പാക്കുന്നത്. വളരെ ശാസ്ത്രീയമായ രീതിയിലാണ് ഈ പദ്ധതി വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ നടപ്പില്‍ വരുത്തിയതെന്നും ഈ പെരുന്നാളിന് നല്ല ഭക്ഷണമോ അസുഖത്തിനുള്ള മരുന്നോ കിട്ടാതെയും, അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെയും തവനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഒരു കെഎംസിസി പ്രവര്‍ത്തകനും അബുദാബിയില്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധമാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്നും മണ്ഡലം നേതാക്കളായ സുലൈമാന്‍ മംഗലം, അഷ്‌റഫ് ആലുക്കല്‍, നൗഷാദ് തൃപ്രങ്ങോട്, അനീസ് മംഗലം, ഹൈദര്‍ ബിന്‍ മൊയ്തു, ഹംസക്കുട്ടി തൂമ്പില്‍, അബ്ദുല്‍ ഖാദര്‍ ചമ്രവട്ടം, നൗഫല്‍ ആലിങ്ങല്‍, കുഞ്ഞിപ്പ കടകശ്ശേരി, റഹീം തണ്ടലം എന്നിവര്‍ അറിയിച്ചു. ആശ്വാസ് പദ്ധതിയുടെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സലാം പുറത്തൂര്‍, ടി.കെ നാസര്‍ മംഗലം, ടി.സി മൊയ്ദീന്‍ നടുവട്ടം, സമീര്‍ പുറത്തൂര്‍, ഷാജി കണ്ടനകം, സമീര്‍ എടശ്ശേരി, ജംഷീദ് ചിറ്റഴിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.