അബുദാബി നഗരസഭ വാച്ച്മാന്‍മാര്‍ക്ക് താപ മാപിനി വിതരണം ചെയ്തു

66

അബുദാബി: അബുദാബി നഗരസഭ നഗരത്തിലെ കെട്ടിടങ്ങളിലെ വാച്ച്മാന്‍മാന്‍മാര്‍ക്ക് കൊറോണ പരിശോധനയുടെ ഭാഗമായുള്ള താപമാപിനി വിതരണം ചെയ്തു. താപനില അളക്കുന്ന 200 ഉപകരണങ്ങളും അഞ്ച് ഭാഷകളിലുള്ള ലഘുലേഖകളുമാണ് വിതരണം ചെയ്തത്.
വൈറസ് പടരാതിരിക്കാനും കുറക്കാനുമുള്ള മുന്‍കരുതല്‍ നടപടികളെ കുറിച്ചും മാര്‍ഗനിര്‍സേശങ്ങളെ കുറിച്ചും ബില്‍ഡിംഗ് ഗാര്‍ഡുകളെ ബോധവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വൈറസ് ബാധയുടെ സംശയമുണ്ടായാല്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.