ഇരിട്ടി: പുഴയരികിലെ ജോലിക്കിടെ ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇരിട്ടി കൂട്ടുപുഴ റോഡില്‍ കല്ലുമുട്ടിയിലെ പായം ഗ്രാമീണ കോടതിക്ക് സമീപമായിരുന്നു അപകടം. പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ പുഴയരികില്‍ മണ്ണിട്ട് ബലപ്പെടുത്താല്‍ പ്രവൃത്തി നടക്കുകയായിരുന്നു.
ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവര്‍ത്തി നടത്തുന്നത്. ഇവിടെ മണ്ണിറക്കുന്നതിനിടയിലാണ് ലോറി മുപ്പതടിയോളം താഴ്ചയുള്ള ബാരാപ്പോള്‍ പുഴയിലേക്ക് മറിഞ്ഞത്. ലോറിയുടെ ക്യാബിന്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇതിനിടയില്‍ ഡ്രൈവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ക്രയിനും ജെസിബിയും ഉപയോഗിച്ച് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ടിപ്പര്‍ പുറത്തെടുത്തത്.