വ്യാഴാഴ്ച ഇന്ത്യയില്‍ 3,148 പ്രവാസികള്‍ തിരിച്ചെത്തി; ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലെത്തിയത് 1,834 പേര്‍

അബുദാബി: വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച 3,148 പ്രവാസികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തില്‍ 1,834 പേരാണ് മടങ്ങിയെത്തിയത്.
അബുദാബി, ദുബൈ, മസ്‌കത്ത്, സലാല, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രവാസികള്‍ എത്തിയത്.
അബുദാബി-കൊച്ചി 185, ദുബൈ-കൊച്ചി 184, ദുബൈ-കണ്ണൂര്‍ 188, ദുബൈ-കോ ഴിക്കോട് 182, ദുബൈ-തിരുവനന്തപുരം 179, ബഹ്‌റൈന്‍-കൊച്ചി 187, മസ്‌കത്ത്-കോഴിക്കോട് 181, സലാല-കണ്ണൂര്‍ 191, കുവൈത്ത്-തിരുവനന്തപുരം 178 എന്നിങ്ങനെയാ ണ് ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തില്‍ എത്തിയ പ്രവാസികളുടെ കണക്ക്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ തിരികെയെത്തും.