ദുബൈ/അബുദാബി: നാട്ടിലേക്ക് പോകുന്ന ഗര്‍ഭിണികള്‍ ഡോക്ടര്‍മാര്‍ നല്കുന്ന യാത്രാനുമതി പത്രം കയ്യില്‍ കരുതണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഗര്‍ഭാവസ്ഥ 23 ആഴ്ചയോ അതില്‍ കൂടുതലോ ആയവരാണ് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കരുതേണ്ടത്. എന്നാല്‍, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 72 മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പലരും ആശുപത്രികളില്‍ നിന്ന് നേരത്തെ തന്നെ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍, യാത്രയുടെ പരമാവധി മൂന്നു ദിവസം മുന്‍പ് മാത്രം ഡോക്ടര്‍മാര്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.