യുഎഇ ഇതുവരെ കോവിഡ് പരിശോധന നടത്തിയത് 12 ലക്ഷം പേര്‍ക്ക്

ദുബൈ: യുഎഇയില്‍ ഇതുവരെ 12 ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ രാജ്യങ്ങളില്‍ യുഎഇക്ക് മൂന്നാം സ്ഥാനമാണുള്ളത്. അബുദാബിയില്‍ മാളുകള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന പൂര്‍ത്തിയാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്തിയതിനാലാണ് പുതിയ രോഗികളെ കണ്ടെത്താനായിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രൈവ് ത്രൂ സെന്ററുകള്‍ വഴി ദിനംപ്രതി ആയിരക്കണക്കിന് ആളുകളില്‍ പരിശോധന നടത്തിവരുന്നു.