ദുബൈ: കോറൊണയെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിപ്പോയ യുഎഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് ജൂണ്‍ 1 മുതല്‍ തിരിച്ചുവരാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. യുഎഇയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഐസിഎയുടെ വെബ്സൈറ്റില്‍ പെര്‍മിറ്റിന് അപേക്ഷിക്കണം. ലോക്കല്‍ അതോറിറ്റിയില്‍ നിന്നും പ്രവേശന പെര്‍മിറ്റ് നേടിയ ആര്‍ക്കും യുഎഇയിലേക്ക് റോഡ് മാര്‍ഗവും മറ്റു എന്‍ട്രി പോയിന്റുകള്‍ വഴിയും പ്രവേശിക്കാം. പെര്‍മിറ്റുകള്‍ക്ക്-httsps://smartservices.ica.gov.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശന പെര്‍മിറ്റ് ലഭിച്ചതിന് ശേഷം മാത്രമെ യാത്രാടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളുവെന്ന് നിര്‍ദേശമുണ്ട്.