യുഎഇ ഭരണാധികാരികളുടെ ഈദാശംസ

43

ദുബൈ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികള്‍ക്ക് ആശംസ നേര്‍ന്നു. പ്രസ്തുത രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ശൈഖ് ഖലീഫ ഐശ്വര്യവും സമൃദ്ധിയും സുരക്ഷയും ആശംസിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരും അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് ഈദ് കേബിള്‍ സന്ദേശങ്ങള്‍ അയച്ചു.