ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ഈദ് ദിനത്തില്‍ ഉമ്മുല്‍ഖുവൈന്റെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.
കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, ശാബിയകള്, ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍, ക്വാറന്റീന് സെന്ററുകള്‍, ലേബര്‍ ക്യാമ്പുകള്‍, മരുഭൂമിയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഭക്ഷണം എത്തിച്ചു നല്കി. പെരുന്നാള്‍ ദിനത്തിലെ കടുത്ത ചൂടും മറ്റു പ്രയാസങ്ങളും വക വെക്കാതെ സംസ്ഥാന-ഏരിയാ നേതാക്കള്‍ സജീവമായി കര്മരംഗത്തിറങ്ങിത് കൊണ്ടു മാത്രമാണ് ഉച്ചക്ക് മുന്‍പ് കിറ്റുകള്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞത്.
പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരുപാട് സുമനസ്സുകളുടെ സഹകരണം കൊണ്ട് ഈ പദ്ധതി വന്‍ വിജയമാക്കാന്‍ ഉമ്മുല്‍ഖുവൈന്‍ കെഎംസിസിക്ക് സാധിച്ചു. ആക്ടിംഗ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി, ജന.സെക്രട്ടറി അഷ്കര്‍ അലി തിരുവത്ര, ട്രഷറര്‍ റഷീദ് വെളിയങ്കോട്, ഓര്‍ഗ.സെക്രട്ടറി അബ്ദുല്ല താനിശ്ശേരി, മുഹമ്മദ് എം.ബി, മുസ്തഫ ചുഴലി, സൈനുദ്ദീന്‍ ചിത്താരി, കോയക്കുട്ടി പുത്തനത്താണി, അബ്ദുള്ള അക്തര്‍, അസീസ് ചേരാപുരം, മുസ്തഫ ഹാജി ഫലാജ്, ബഷീര്‍ കല്ലാച്ചി, ലത്തീഫ് പുല്ലാട്ട്, ഷംസീര്‍ ചെങ്കള, ഇര്‍ഷാദ് ചിറ്റാരിപ്പറമ്പ്, റാഷിദ് വയനാട്, നാസര്‍ മര്‍ജാന്‍, റിയാസ് ടി.വി, നൗഷാദ് പുന്നക്കല്‍,സജീര്‍ അഴിയൂര്‍, അബ്ദുല്ല ഹോട്ബര്ഗര്, മുനീര്‍ വയനാട്, മഹമൂദ് ചെറുവാഞ്ചേരി, ഉണ്ണീന്‍ കുട്ടി, അസീസ് നൂറാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.