ഇന്ത്യയിലേക്ക് 7 മെട്രിക് ടണ്‍ മെഡിക്കല്‍ സഹായവുമായി യുഎഇ

435

ദുബൈ: ഇന്ത്യയിലേക്ക് ഏഴ് മെട്രിക്ക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്കയച്ചു. കോവിഡ് ചികിത്സക്ക് ആവശ്യമായ സാമഗ്രികളാണ് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്കയച്ചതൈന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 7000 മെഡിക്കല്‍ വിദഗ്ധര്‍ക്ക് ഉപയോഗപ്പെടുന്ന വിധത്തിലുള്ള സാധനസാമഗ്രികളാണ് അയച്ചിരിക്കുന്നത്. യുഎഇ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇത്തരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മെഡിക്കല്‍ സഹായം എത്തിച്ചിരിക്കുന്നതെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുല്‍റഹ്്മാന്‍ അല്‍ബന്ന വ്യക്താക്കി. ഈ വിധം യുഎഇ ലോകത്തിലെ 34 രാജ്യങ്ങളിലേക്ക് 348 മെട്രിക് ടണ്‍ മെഡിക്കല്‍ സാധനങ്ങള്‍ അയച്ചിട്ടുണ്ട്.