യൂണിവേഴ്‌സിറ്റിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ജില്ലയിലെ നാലു പേര്‍

8
അബൂദാബിയില്‍ നിന്ന് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ടാക്‌സി വാഹനങ്ങളില്‍ കയറ്റി അയക്കുന്ന ഉദ്യോഗസ്ഥ സംഘം

നിരീക്ഷണത്തിലുള്ളവര്‍
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയവര്‍

വള്ളിക്കുന്ന്:കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളെ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി തയ്യാറാക്കിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യ ദിനമായ ഇന്നലെ എത്തിയത് മലപ്പുറം ജില്ലക്കാരായ നാല് പ്രവാസികള്‍.അബുദാബിയില്‍ നിന്നെത്തിയ ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയവരാണ്.നെടുമ്പാശ്ശേരിയില്‍ നിന്നെത്തിയ 23 പേരില്‍ നാല് പേരെയാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ അവരുടെ ജില്ലാ ഭരണകൂടമേര്‍പ്പെടുത്തിയ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സിലെത്തിയ നാലുപേരും പുലര്‍ച്ചെ നാല് മണിയോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തലുള്ള പ്രത്യേക നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം സ്വദേശികളായി നാല് പേരും പുരഷന്‍മാരാണ്. ഇവരോടൊപ്പമെത്തിയ കുട്ടികളെയും ഗര്‍ഭിണികളെയും ടാക്‌സി വാഹനങ്ങളില്‍ അവരുടെ സ്വന്തം വീടുകളിലേക്കും വീടിന് സമീപത്തുള്ള ഫഌറ്റിലേക്കും മാറ്റി.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഇവരുടെ നീരീക്ഷണങ്ങള്‍ക്കായി സെന്ററില്‍ മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് ജെ.എച്ച്.ഐമാര്‍, ആരോഗ്യ വകുപ്പിന്റെ രണ്ട് പി.ആര്‍.ഒ.മാര്‍,രണ്ട് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവിടെയുള്ളത്. ഡോ.അബുറാര്‍,ഡോ.ഹാറൂണ്‍,ഡോ.ജംഷീര്‍,പി.ആര്‍.ഒ.മാരായ എ. വി.വിഗിന്‍, ജിതേഷ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനാഥ് ,അഫ്‌സല്‍ റഹ്മാന്‍ എന്നിവരാണ് സര്‍വകലാശാലയിലെ ഹോസ്റ്റലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.തേഞ്ഞിപ്പലം, പരപ്പനങ്ങാടി ട്രോമാകെയര്‍ യൂണിറ്റിലെ രണ്ട് പേര്‍ വീതവും ഇവിടെയുണ്ടാവും.എഴു ദിവസത്തെ പ്രത്യേക നീരീക്ഷണമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.