കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍

41
കുവൈത്ത് എയര്‍പോര്‍ട്ടില്‍ മുഖാവരണം ധരിക്കുന്ന പൊലീസ്, സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ (റോയിട്ടേഴ്‌സ് ചിത്രം)

കുവൈത്ത് സിറ്റി: മാസ്‌ക് ധരിച്ചില്ലെങ്കില്‍ തടവും വന്‍ തുക പിഴയും ചുമത്താന്‍ ആണ് അധികൃതരുടെ നിര്‍ദേശം. കുവൈത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പരമാവധി 5,000 ദിനാര്‍ വരെ ഈടാക്കും. കുവൈത്തില്‍ പരമാവധി മൂന്ന് മാസം വരെ തടവ് ശിക്ഷ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചതാണിത്. കര്‍ഫ്യൂ ഇളവ് അനുവദിച്ച സമയങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.