നാദാപുരം: ഇസ്ലാമിക ചരിത്രത്തില്‍ അവിസ്മരണീയ അധ്യായമായ ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മഹാ രഥന്മാരുടെ തിരു നാമങ്ങള്‍ കാലിഗ്രാഫിയില്‍ വരച്ചു കാട്ടി പതിമൂന്നുകാരി ശ്രദ്ധേയയാവുന്നു. നാദാപുരം ഖാസി മേനക്കോത്ത് അഹമ്മദ് മുസ്ലിയാരുടെ മകന് പരേതനായ മുഹമ്മദ് ഖൈസിന്റെയും മകള്‍ ആയിഷ റിദയാണ് അറബി കാലിഗ്രഫിയില്‍ വിസ്മയം തീര്‍ക്കുന്നത്. കടമേരി ആര്.എ.സി ഹയര്‍ സെക്കണ്ടറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ മിടുക്കി പീനത്തില്‍ ക്ലാസിലെ ഒന്നാം സ്ഥാന ക്കാരിയാണ്. ലോക് ഡൗണായതോടെ കാലി ഗ്രാഫി യില്‍ കമ്പം തോന്നിയ ആയിശ റിദ പേനയും പേപ്പറും എടുത്ത് അറബി ലിപികള്‍ വരക്കാന്‍ തുടങ്ങി. ഇത് തനിക്ക് വഴങ്ങുമെന്ന് ബോധ്യമായതോടെ ദൗത്യം തുടരുകയായിരുന്നു.
വിശുദ്ധ ഖുര്‍ആനിലെ ഫാത്തിഹ സൂറത്തും മറ്റു ചില സൂക്തങ്ങളും ദിവസങ്ങള്‍ ക്കുള്ളില് വരച്ചു തീര്‍ത്ത റിദ പിന്നീട് ശ്രമിച്ചത് ബദര്‍ ശുഹദാക്കളുടെ പേരുകള്‍ കാലി ഗ്രാഫിയില്‍ എഴുതാനായിരുന്നു. ബദര്‍ സ്മരണ അയവിറക്കുന്ന റമസാന്‍ 17 ന് മുമ്പ് തന്നെ 313 യോദ്ധാക്കളുടെ നാമങ്ങങ്ങളും എഴുതി ആ ദൗത്യവും പൂര്‍ത്തിയാക്കി. ഇനിയും ഒട്ടനേകം കാര്യങ്ങള്‍ കാലി ഗ്രാഫിയില്‍ ചെയ്യാനാണ് ആഗ്രഹമെന്ന് ആയിശ റിദ പറയുന്നു . കുമ്മങ്കോട് ഖാസിയും പ്രമുഖ പണ്ഡിതനുമായിരൂന്ന പരേതനായ പി.വി മസ്ഊദ് മുസ്ലിയാരുടെ മകള്‍ ത്വാഹിറ യാണ് മാതാവ്.