
ബാലുശ്ശേരി: വേനല്‍മഴ മൂടിപ്പുതച്ചിരിക്കുന്ന പുഴയോര സായാഹ്ന കാഴ്ചകള്‍ നുകരാനാളില്ലാതായതോടെ എങ്ങും ഇരുട്ടിന്റെ അന്ധാളിപ്പ് മാത്രം. ഒഴിവു ദിവസങ്ങളിലെ സായാഹ്ന ങ്ങളിലാണ് ഒട്ടുമിക്കവരും കുടുംബസമേതം തന്നെ പുഴയോരങ്ങളിലെത്തി സമയം ചെലവഴിച്ചിരുന്നത്. ലോക് ഡൗണ്‍ പ്രതിരോധത്തില്വീട്ടിനുളളിലായതോടെ പ്രകൃതിയുടെ ആസ്വാദക ഭാഗങ്ങളെല്ലാം കാത്തിരിപ്പിലെന്നവണ്ണം മരവിപ്പിലാണ്. കൊയിലാണ്ടി കണയങ്കോട് അത്തോളി കുനിയില്‍ക്കടവ് ഭാഗങ്ങളാണ് ബാലുശ്ശേരി മേഖലയില്‍ നിന്നുള്ളവര്‍ വിശ്രമവേളകളിലെ ആനന്ദം പങ്കിടാന്‍ ഉപയോഗിച്ചിരുന്നത്. കുനിയില്‍ക്കടവ് പുഴയുടെ നമ്പ്യാട്ടും പുറ ഭാഗപുഴയോരത്ത് മത്സ്യ ഫാം തന്നെ കാഴ്ചയുടെ ഭംഗി ചുറ്റുവട്ട ദേശക്കാരെ ആകര്‍ഷിച്ചു വരുന്നതാണ്. അതു പോലെ ഇവിടെ നിന്നുള്ള പുഴയുടെ സായാഹ്ന ക്കാഴ്ചയും അനുഭൂതിയായിരുന്നു.കരുതലിലെ യീ അകത്തിരിപ്പ് ഭംഗിയായി പര്യവസാനിക്കുകയും ചുറ്റുവട്ടപ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനാവുമെന്ന പ്രതീക്ഷ കൈവിടാതെയാണ് നാട്.