ബാലുശ്ശേരി: ഗ്രാമ പഞ്ചായത്താഫീസിന്ന് മുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട ഗോവണിപ്പടി വീടാക്കി ജീവിതം തള്ളിനീക്കുന്ന വേണു (70) വിന് തല ചായ്ക്കാന്‍ ഇനി ഗോവണിപ്പടി കിട്ടില്ലകൊറോണയുടെ പ്രതിരോധ അതിജീവനത്തിലെല്ലാം ഒറ്റയാനായ് ഗോവണിപ്പടിയില്‍ രാവും പകലും കഴിച്ചുകൂട്ടിയ വേണുവിനോട് ഒഴിഞ്ഞു മാറണമെന്ന യാവശ്യം വന്നതോടെ വേണുവിന്നലെ തന്റെ സമ്പാദ്യങ്ങളായ ചട്ടക്കിടക്കയും അല്ലറ ചില്ലറ പാത്രവും മറ്റും കെട്ടാക്കി പടിയിറങ്ങി ബാലുശേരി പഞ്ചായത്തിന്റെ വായനശാലക്ക് അടിയിലെ ഗോവണിക്കുടിലേക്ക് മാറ്റിവെച്ചു പഴയ ലാവണത്തില്‍ തന്നെ പകല്‍ കഴിച്ചുകൂട്ടുകയാണ്.
പഞ്ചായത്തിന്റെ സഹായത്താല്‍ കൊറോണക്കാല ഭക്ഷണം പൂര്‍ണമായും ലഭിച്ചിരുന്നു. വാര്‍ധക്യ പെന്ഷന് മാത്രം ഏകാശ്രയമായ വേണു കുറെ വര്‍ഷങ്ങളായി സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് നടത്തിപ്പില്‍ അവിടെത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. വികസന ഭാഗമായി സ്റ്റാന്റ് പൊളിച്ചതോടെയാണ് ദുരിതത്തിലായത്. പനങ്ങാട് നോര്‍ത്തില്‍ ഏഴ് സെന്റ് ഭൂമിയും ജീര്ണതയിലാണ്ട വീടുമുണ്ടെങ്കിലും പത്ത് വര്‍ഷം മുമ്പ് ഭാര്യ മരിച്ചതോടെ വീട്ടിലേക്ക് പോയില്ല.
ഒറ്റയാന്വാസമായ അവിടെ മരിച്ചുവീണാല്‍ പോലും ആരുമറിയില്ലെന്നാണ് വേണു പറയുന്നത്.ഏക മകളെ വടകരക്ക് കെട്ടിച്ചു വിട്ടതോടെ അതവിടെ അവസാനിച്ച പോലെയായെന്നു പറയുന്നു. എന്തായാലും പഞ്ചായത്തിന്റെ കാരുണ്യത്തിന് കാതോര്ത്തിരിക്കുകയാണിപ്പോള് വേണു. പ്രായാധിക്യവും രോഗപീഡകളുമേറ്റുകൊണ്ടിരിക്കുന്ന വേണു ജീവിതവഴിയില്‍ പുതുവെളിച്ചം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയപ്പോള്‍ തെരുവ് നായകള്‍ കൂട്ടായ്റോ ഡോരത്ത് തന്നെ ജീവിതം ഹോമിക്കുകയാണ്.