അവശനിലയില്‍ കണ്ടെത്തിയ വേഴാമ്പല്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി

നടുവനാട് റോഡരികില്‍ കണ്ടെത്തിയ വേഴാമ്പലുമായി നിധീഷ് ചാലോട്

മട്ടന്നൂര്‍: റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ വേഴാമ്പല്‍ കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. ചാവശേരിക്കടുത്ത നടുവനാട് റോഡരികില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലായിരുന്നു. റോഡരികിലെ വീട്ടുകാര്‍ അപൂര്‍വയ്യിനം പക്ഷിയെ കണ്ടതിനെ തുടര്‍ന്നു വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
ഉടനെ സ്ഥലത്തെത്തിയ ആര്‍ആര്‍ടി സ്റ്റാഫ് നിധീഷ് ചാലോടാണ് വേഴാമ്പലാണെന്ന് തിരിച്ചറിഞ്ഞത്. പൊതിഞ്ഞ ഉറുമ്പുകളെ നീക്കം ചെയ്ത് കണ്ണൂര്‍ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ചു.
ഡോക്ടര്‍ മുരളീധരന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചിറകുകള്‍ക്ക് ക്ഷതം ഏറ്റിട്ടില്ലെന്നും മുറിവുകളില്ലെന്നും ഉറപ്പ് വരുത്തി. എട്ട് മാസത്തോളം പ്രായമുള്ള പെണ്‍ വേഴാമ്പലാണിത്. ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വംശ നാശം നേരിടുന്ന പക്ഷിയാണിത്.