ദുബൈ: കാലാവധി തീര്‍ന്ന യുഎഇ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട പിഴ മൂന്ന് മാസത്തേക്ക് ഒഴിവാക്കാന്‍ യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്്യാന്റെ ഉത്തരവ് പ്രകാരം അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇതോടെ റസിഡന്‍സി വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് പോകാന്‍ കഴിയും. 2020 മാര്‍ച്ച് 1ന് മുമ്പ് വിസ കാലാവധി തീര്‍ന്നവര്‍ക്കാണ് പിഴ ഒഴിവാക്കി കിട്ടുക. ഇത്തരം ആളുകള്‍ക്ക് മെയ് 18 മുതല്‍ മൂന്ന് മാസത്തേക്കാണ് പിഴ ഒഴിവാക്കി പൊതുമാപ്പ് നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഭാവിയിലുള്ള പിഴകളും മറ്റു പ്രവേശന റദ്ദാക്കല്‍ നടപടിയില്‍ നിന്നും ഒഴിവാക്കപ്പെടും.