ദുരിത പ്രവാസത്തിന് വിട: ഇന്‍കാസിന്റെ ചിറകിലേറി വിഷ്ണുരാജ് നാട്ടിലേക്ക്

ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, 'ഫ്‌ളൈ വിത് ഇന്‍കാസ്' ചീഫ് കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുമ്പള എന്നിവര്‍ ഖവാനീജിലെ ലേബര്‍ ക്യാമ്പിലെത്തി വിഷ്ണുരാജിന് വിമാന ടിക്കറ്റും ഭക്ഷണ കിറ്റുകളും കൈമാറിയപ്പോള്‍

ദുബൈ: ഡ്രൈവര്‍ വിസയില്‍ 130,000 രൂപ ഏജന്‍സിക്ക് നല്‍കിയായിരുന്നു ജീവിതം മെച്ചപ്പെടുത്താനുള്ള സ്വപ്നവുമായി വിഷ്ണുരാജ് തിരുവന്തപുരത്ത് നിന്നും 5 മാസം മുന്‍പ് ദുബൈയിലേക്ക് വിമാനം കയറിയത്. എന്നാല്‍, ദുബൈയിലെത്തിയിട്ട് കാര്യങ്ങള്‍ വിചാരിച്ചത് പോലെ നീങ്ങിയില്ല ഇതുവരെ. ഒരു മാസത്തെ ശമ്പളം പോലും ലഭിക്കാത്ത വിഷ്ണു എങ്ങനെയെങ്കിലും നാട്ടില്‍ പോകണമെന്ന് വിചാരിച്ചായിരുന്നു ‘ഫ്‌ളൈ വിത് ഇന്‍കാസ്’ ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂര മത്തായിയെയും മുനീര്‍ കുമ്പളയെയും ബന്ധപ്പെട്ടത്. കാര്യങ്ങള്‍ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് വിടുകയും പെട്ടെന്ന് തന്നെ ടിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയും ചെയ്തു അവര്‍. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ‘ഫ്‌ളൈ വിത് ഇന്‍കാസ്’ ചീഫ് കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുമ്പള അടങ്ങുന്ന സംഘം ഖവാനീജിലെ ലേബര്‍ ക്യാമ്പിലെത്തി ടിക്കറ്റും ഭക്ഷണ കിറ്റുകളും കൈമാറി.