വ്ളോഗ്: https://youtu.be/gXOJ2K-_BwU
ഷെറിന് ഷാര്‍ജ, റിഫ മെഹറിന് കൊണ്ടോട്ടി, മാഷൂദ ശിഹാബ് കണ്ണൂര്‍
ദുബൈ: കൊറോണയുടെ അതിജീവന കാലത്ത് തികച്ചും വ്യത്യസ്തമായ ഈദുല്‍ ഫിത്വര്‍ സന്ദേശം നല്കി ഒരു കൂട്ടം വീട്ടമ്മമാര്‍ ഒരുക്കിയ ‘ഈദ് വ്ളോഗ് ഇന്‍ മലയാളം 2020’ ശ്രദ്ധേയമായി.
ജീവിതത്തില്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ലാത്ത നാട്ടിലും ഗള്‍ഫിലുമുള്ള വീട്ടമ്മമാരായ 11 യൂട്യൂബര്‍മാര്‍ വ്രതവും ഈദും ജീവിതാനുഭവങ്ങളും സ്വന്തം വീടുകളില്‍ നിന്നും മൊബൈല്‍ കാമറയില്‍ പകര്‍ത്തിയാണ് ഷെറീസ് വേള്‍ഡ് ഓഫ് ടേസ്റ്റ് ആന്‍ഡ് ടാലെന്റ്സ് എന്ന യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പെരുന്നാളിന് പുറത്തിറക്കിയത്. വമ്പിച്ച ശ്രദ്ധയും പിന്തുണയുമാണ് ഇതിന് ലഭിച്ചത്.
ഫസീല ജാസ്മിന് മഞ്ചേരി, സുല്ഫത് തൃശൂര്‍, ഷാഹിന റാഫി കൊല്ലം
ലോക്ക്ഡൗണില്‍ പെട്ടുപോയ വീട്ടമ്മമാര്‍ വീട്ടിലെ ജോലി, കുട്ടികളുടെ ഓണ്‍ലൈന്‍ ക്ളാസുകള്‍ തുടങ്ങിയ തിരക്കുകള്‍ക്കിടയില്‍ എല്ലാവരെയും ഒരുമിപ്പിച്ച് വീഡിയോ തയാറാക്കുകയായിരുന്നു. തികച്ചും ആശങ്കയോടെയാണ് വ്ളോഗ് തയാറാക്കിയതെങ്കിലും വേഗത്തിലിത് ചര്‍ച്ചാ വിഷയമായതില്‍ ഇതിന്റെ ശില്പികള് ഏറെ ആഹ്ളാദത്തിലാണിന്ന്.
ഷെറിന് ഷാര്‍ജ, റിഫ മെഹറിന് കൊണ്ടോട്ടി, മാഷൂദ ശിഹാബ് കണ്ണൂര്‍, ഫസീല ജാസ്മിന് മഞ്ചേരി, സുല്ഫത് തൃശൂര്‍, ഷാഹിന റാഫി കൊല്ലം, ഷിഫാന സഊദി അറേബ്യ, സല്‍മ പട്ടേല്‍ ദുബൈ, മുനീറ ഖത്തര്‍, ഫഹ്മിദ സഊദി അറേബ്യ (റിയാദ്), കമറുന്നീസ പട്ടാമ്പി എന്നിവര്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലെ പതിവ് സൗഹൃദ ചര്‍ച്ചയില്‍, ഗ്രൂപ് അഡ്മിനായ സാഹിര്‍ തൃശൂര്‍ മുന്നോട്ടുവെച്ച ഒരു ആശയത്തില്‍ നിന്നാണ് ഈദ് വ്ളോഗിന് തുടക്കം കുറിച്ചത്. മുനീറ ഖത്തര്‍ വ്ളോഗിന്റെ സ്ക്രിപ്റ്റ് തയാറാക്കി വാട്സാപ്പ് ഗ്രൂപ്പില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവര്ക്കും ആവേശമായി. ഇവരുടെ ഭര്ത്താക്കന്മാരും മക്കളും പിന്തുണ നല്കി. പിന്നെ താമസിച്ചില്ല, വ്ളോഗ് സംരംഭം സാക്ഷാത്കരിക്കപ്പെട്ടു.
ഷിഫാന സഊദി അറേബ്യ, സല്‍മ പട്ടേല്‍ ദുബൈ, മുനീറ ഖത്തര്‍
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി നവാസ് പട്ടാമ്പിയാണ് പ്രാരംഭ വിവരണം നല്കി വീഡിയോകള്‍ ക്രോഡീകരിച്ചത്.
പെരുന്നാള്‍ പൊലിമ പകരുന്ന അലിയാരുടെ ഓമന ബീവി, നബി തങ്ങടെ ഫാത്തിമ ബീവി എന്ന പ്രശസ്ത പാട്ടിന്റെ അകമ്പടിയോടെ നോമ്പ് പൂര്‍ത്തിയാക്കി പെരുന്നാള്‍ ദിവസം ഒരു വീട്ടിലെ സന്തോഷങ്ങളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പരസ്പരം കൈ കോര്‍ത്ത് മനോഹരമായി തയാറാക്കിയ വീഡിയോയിലൂടെ ചിത്രീകരിച്ചിരിച്ചത്.
ഫഹ്മിദ സഊദി അറേബ്യ (റിയാദ്), കമറുന്നീസ പട്ടാമ്പി