ഇന്നലെ റിയാദില്‍ നിന്ന് കോഴിക്കോട് ജില്ലയിലെത്തിയവര്‍ 20

15
കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലില്‍ നിന്നുള്ള ഇന്നലത്തെ ദൃശ്യം

യു.എ.യില്‍ നിന്ന് ജില്ലയിലെത്തിയത് 66 പേര്‍

കോഴിക്കോട്: റിയാദില്‍ നിന്നു ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തില്‍ 20 കോഴിക്കോട് ജില്ലക്കാരും. രാത്രി 8.30 ന് എത്തിയ പ്രത്യേക വിമാനത്തില്‍ 149 പേരാണുള്ളത്. ഇതില്‍ ഏഴു പുരുഷന്‍മാരും 13 സ്ത്രീകളുമാണു ജില്ലയില്‍ നിന്നുള്ളത്. ഇവരില്‍ 12 പേര്‍ ഗര്‍ഭിണികളും അഞ്ച് പേര്‍ 10 വയസിന് താഴെയുള്ള കുട്ടികളുമാണ്. ഇവരെ കര്‍ശന നിരീക്ഷണത്തിനായി വീടുകളിലേക്ക് അയക്കും. ബാക്കിയുള്ള മൂന്നുപേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. വ്യാഴാഴ്ച ദുബൈ വിമാനത്തില്‍ എത്തിയ 26 പേര്‍ നിലവില്‍ കോവിഡ് കെയര്‍ സെന്ററിലുണ്ട്. വ്യാഴാഴ്ചയെത്തിയ സംഘത്തിലെ കോഴിക്കോട് ജില്ലക്കാര്‍ 66 ആണ്. ഇതില്‍ 40 പേര്‍ ഗൃഹനിരീക്ഷണത്തിലാണ്.