വെളിച്ചം തേടി ഗുരുസന്നിധിയില്‍ യൂത്ത്‌ലീഗ് റമസാന്‍ കാമ്പയിന്‍

മലപ്പുറം:മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ റമസാന്‍ ഓണ്‍ലൈന്‍ കാമ്പയിന്‍ ഏഴാം ദിവസം ഇന്ന് വണ്ടൂര്‍ നിയോജക മണ്ഡലം ഓണ്‍ലൈന്‍ ക്യാമ്പില്‍.
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി നജീബ് മൗലവി, പ്രമുഖ പ്രഭാഷകന്‍ മുസ്തഫ തന്‍വീര്‍,മുസ്തഫ അബ്ദുല്‍ ലത്തീഫ് പ്രസംഗിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കെ.എം.സി.സി.നെറ്റ്‌സോണ്‍ ലൈവ് ഫേസ് ബുക്ക് പേജില്‍ സംപ്രേഷണം ചെയ്യും.