‘ഇലയുണ്ട് സദ്യയില്ല’ : പ്രവാസിലീഗ് പ്രതീകാത്മക പ്രതിഷേധം വേറിട്ടതായി

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസിവിരുദ്ധ നയങ്ങള്‍ക്കെതിരെ

പാലക്കാട്: കേന്ദ്ര, കേരള സര്‍ക്കാറുകളുടെ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ‘ഇലയുണ്ട് സദ്യയില്ല’ പ്രതീകാത്മക സമരപരിപാടി ജില്ലയില്‍ ശ്രദ്ധേയമായി. പ്രവാസ ലോകത്ത് ദിനംപ്രതി മലയാളികളക്കമുള്ള നിരവധി ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കുമ്പോഴും സര്‍ക്കാറുകള്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നതില്‍ പ്രതിഷേധിച്ചും, മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ ലഭ്യമാക്കുക, പ്രവാസികളുടെ പുനരിധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും ദുരിതമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി നടന്നത്. ജില്ലാതല ഉദ്ഘാടനം പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല നിര്‍വഹിച്ചു.
പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം ഹനീഫ മുതുതല അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ് അലവി,
പ്രവാസി ലീഗ് ജില്ലാ നേതാക്കളായ കെ.ടി കുഞ്ഞിമുഹമ്മദ് പട്ടാമ്പി, പാലക്കല്‍ ബാപ്പുട്ടി ഹാജി, സൈദലവി പൂളക്കാട്, വാപ്പു തുവ്വശ്ശേരി, കെ.എം.സി.സി നേതാക്കളായ നാസര്‍ തങ്ങള്‍ കല്ലാംകുഴി,
ശുഐബ് തങ്ങള്‍ പഴയലെക്കിടി, ടി.എച്ച് ഇഖ്ബാല്‍ പാലക്കാട് എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലം മണ്ഡലം പ്രവാസി ലീഗ് കരിമ്പുഴ തോട്ടരയില്‍ നടത്തിയ പ്രതിഷേധ സമരം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍ നിര്‍വഹിച്ചു. പി.എ ഹബീബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.എ ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി
വി.എ ഖാലിദ് സ്വാഗതവും വി.മുഹമ്മദ് മുത്തു നന്ദിയും പറഞ്ഞു. പി.അഷോകന്‍, ഉമ്മര്‍ കുന്നത്ത്, താഹിര്‍ തങ്ങള്‍, കോല്‍ക്കാട്ടില്‍ കുഞ്ഞാപ്പു, അനസ് പൊമ്പ്ര, ബഷീര്‍, ഷാഫി പൊമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
പട്ടാമ്പി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.പി വാപ്പുട്ടി ഉദ്ഘടനം ചെയ്തു. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് കെ.യാഹുട്ടി അധ്യക്ഷത വഹിച്ചു. യു.കെ അക്ബര്‍, എം.കെ മുഷ്താഖ്, ടി.പി ഉസ്മാന്‍, കെ.എം.എ ജലീല്‍, യു.കെ സറഫു, പി.സാദിഖ്, ഇടി സലാം എന്നിവര്‍ സംസാരിച്ചു.
തൃത്താല മണ്ഡലം കമ്മിറ്റി നടത്തിയ സമര പരിപാടി പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ.വി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.ടി സുലൈമാന്‍, എം.എന്‍ കുഞ്ഞാലു, പി.വി ബീരാവുണ്ണി, എം.എന്‍ നവാഫ്, എം.പി സൈതാലിപ്പു എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി നടത്തിയ സമര പരിപാടി മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഫായിദ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ അബ്ദു റഹ്മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് അലി ഹാജി,
സെക്രട്ടറി ഐ.മുഹമ്മദ്, മണ്ഡലം സെക്രട്ടറി പച്ചീരി അസീസ്, റഷീദ് കുറുവണ്ണ, ജാബിര്‍ ദമാം കെ.എം.സി.സി, മജീദ് പാലൂര്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട് മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി ഒലവക്കോട് നടത്തിയ സമരപരിപാടി പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി നൗഫല്‍ നീലിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സൈദലവി പൂളക്കാട് മുഖ്യപ്രഭാഷണം നടത്തി. തുവ്വശ്ശേരി വാപ്പു, ടൗണ്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍, അനീഷ് ജൈനിമേട്, ഹക്കീം ഒലവക്കോട്, അസ്മത്ത് എന്നിവര്‍ സംസാരിച്ചു.
തെങ്കര പഞ്ചായത്ത് പ്രവാസി ലീഗ് സംഘടിപ്പിച്ച സമരപരിപാടി മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് മജീദ് തെങ്കര, ടി.കെ ഹംസക്കുട്ടി, പി.പി യൂനുസ്, ടി.എ കാദര്‍, സി.ടി യൂസുഫ്, എം.ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി.എ ലത്തീഫ് സ്വാഗതവും പി.താഹിര്‍ ദാരിമി നന്ദിയും പറഞ്ഞു.
കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പ്രതിഷേധം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.അന്‍സാരി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.അസീസ്, പി.കെ ഹമീദ്, കബീര്‍ മണ്ണറോട്ടില്‍, കെ.കെ നാസര്‍, പി.എം.സി തങ്ങള്‍, ടി.റഷീദ്, ജംഷീര്‍ വാളിയാടി, ഇല്ലിയാസ് പൂരമണ്ണില്‍, വി.മുബാറക്, എം.അനസ്, ഹക്കിം വാളിയാടി, കെ.കെ ഹുസൈന്‍, ജാഫര്‍ നാലകത്ത്, ജലീല്‍ താണിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവേഗപ്പുറ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മറ്റി വെസ്റ്റ് കൈപ്പുറം സെന്ററില്‍ നടത്തിയ പ്രതിക്ഷേധ പരിപാടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹംസ തെക്കുമല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി മാനു സ്വാഗതം പറഞ്ഞു.
പ്രവാസി ലീഗ് കൊപ്പം പഞ്ചായത്ത് സമര പരിപാടി മുസ് ലിം ഉഗ് മണ്ഡലം സെക്രട്ടറി എം.ടി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. കല്ലിങ്ങല്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. എം.സി സെയ്ദലവി ഹാജി, ടി.കുഞ്ഞിപ്പ ഹാജി, എം.സി അസീസ്, ടി.ജമാല്‍, കെ.ഹസന്‍ എന്നിവര്‍ പങ്കെടുത്തു. മുസ്തഫ ഫൈസി സ്വാഗതവും കെ.പി.എ സലാം നന്ദിയും പറഞ്ഞു.
വല്ലപ്പൂഴ പഞ്ചായത്ത് പ്രവാസി ലീഗ് നടത്തിയയ സമരപരിപാടി മുസ്‌ലിം ലീഗ്ജില്ല സെക്രട്ടറി അഡ്വ.മുഹമ്മദ് അലി മാറ്റാംതടം ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമദ് മണി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ.അബ്ദുല്‍ ജമാല്‍, ഫാറൂഖ്, പി.കെ മുത്തു തങ്ങള്‍ മാസ്റ്റര്‍, വീരാന്‍ മാസ്റ്റര്‍, സുഹൈല്‍ മാസ്റ്റര്‍, ഫാസില്‍ മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, അസീസ്, കബിര്‍ കളത്തില്‍, എം.ടി കുഞ്ഞുമുഹമ്മദ് ഹാജി വല്ലപ്പുഴ, ബി.എസ് ആറ്റ കോയ തങ്ങള്‍, കെ.പി പോക്കര്‍, മുഹമദാലി, എം.ടി മൊയ്തു, കുഞ്ഞു മുഹന്മദ് ഹാജിവല്ലപ്പുഴ എന്നിവര്‍ സംസാരിച്ചു.
അനങ്ങനടി പഞ്ചായത്ത് പ്രവാസി ലീഗ് നടത്തിയ സമരപരിപാടി കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉണ്ണീന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഹംസ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ ഭാരവാഹി മുഹമ്മദ് കുട്ടി ഹാജി, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി സൈനുല്‍ ആബിദ് മാസ്റ്റര്‍, വി.പി ഹൈദര്‍, ഇ.പി ആലിപ്പ, ഇ.പി ഫൈസല്‍, പി.ജലീല്‍, എ. ആസിഫലി എന്നിവര്‍ സംസാരിച്ചു.
പ്രവാസി ലീഗ് ഒറ്റപ്പാലം മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സ്വാലിഹ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ (ഖത്തര്‍ കെ.എം.സി.സി) മുഖ്യപ്രഭാഷണം നടത്തി. ഹംസമോന്‍ സ്വാഗതവും ഷൗക്കത്ത് നന്ദിയും പറഞ്ഞു. കെ.കാസിം, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
തച്ചമ്പാറ പഞ്ചായത്ത് പ്രവാസി ലീഗ് പ്രതിഷേധ സമരം മുസ് ലിം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ എം.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ വൈപ്രസി എം.ഹമീദ് ഹാജി, പ്രവാസി ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എം.മുഹമ്മദാലി, സുഫ്, ഹംസ, ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുത്തു.
എടത്തനാട്ടുകര മേഖലാ പ്രവാസി ലീഗ്കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ളയില്‍ നടത്തിയ പ്രതിക്ഷേധ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മേഖല പ്രസിഡന്റ് ടി.പി ആദം അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എം.പി.എ ബക്കര്‍ മാസ്റ്റര്‍, മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് വി.ഷാനവാസ്, സെക്രട്ടറി കെ.ടി ഹംസപ്പ, നാണി പൂളക്കല്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, മഠത്തൊടി അലി, നൗഷാദ് പുത്തല്‍ക്കേട്, വി.പി റഹീസ്, കെ.അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
തച്ചനാട്ടുകര പഞ്ചായത്ത് പ്രവാസി ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇലയുണ്ട് സദ്യയില്ല പ്രതിഷേധ സംഗമം നടത്തി. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് കൊങ്ങത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ഹംസ മാസ്റ്റര്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി കരിമ്പനക്കല്‍ ഹംസ, സാബിര്‍ പെരമ്പത്ത്, യൂസഫ് കാവുംപുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസി ലീഗ് പഞ്ചായത്ത് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.പി മുജീബ് റഹ്മാന്‍ സ്വാഗതവും കെ.പി മുഹമ്മദലി നന്ദിയും പറഞ്ഞു.
വിളയൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് പ്രതിഷേധ സംഗമം വിളയൂര്‍ സെന്ററില്‍ വെച്ച് നടന്നു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.ടി.എ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അബു അധ്യക്ഷത വഹിച്ചു. കൊളക്കാട്ടില്‍ കുഞ്ഞാപ്പു, ഹുസൈന്‍ കണ്ടേങ്കാവ്, ഇസ്മയില്‍ വിളയൂര്‍, ടി.നാസര്‍ മാസ്റ്റര്‍, പി.കുഞ്ഞിപ്പ, അബൂബക്കര്‍, പി.പി അലി, മണി കണിയറാവ്, മാടായില്‍ മുഹമ്മദ്, മുസ്തഫ ചിറത്തൊടി എന്നിവര്‍ പങ്കെടുത്തു.
പിരായിരി പഞ്ചായത്തില്‍ പ്രവാസി ലീഗ് നടത്തിയ പരിപാടി പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എച്ച്.എം ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. എ.എ ഇബ്‌റാഹിം, പി.എസ് ഷബീര്‍ അലി, നസീര്‍ തൊട്ടിയാന്‍, എം.എ ഹംസ, എ.എം ഷംസുദ്ധീന്‍, സലിം’ ബാബു, സക്കരിയ ബിയത്തില്‍, ഉമര്‍ ശരീഫ് എന്നിവര്‍ സംബന്ധിച്ചു. ഫിറോസ് സ്വാഗതവും, സുബൈര്‍ പട്ടേക്കല്‍ നന്ദിയും പറഞ്ഞു.കോട്ടോപ്പാടം പഞ്ചായത്ത് പ്രവാസി ലീഗ് സമര പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് താളിയില്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ പാറശ്ശേരി, പ്രവാസി ത്രഗ്ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞറമു ഹാജി ജലീല്‍ പൊന്‍പാറ, കെ.പി മജീദ്, അലവിക്കുട്ടി അക്കര, എം.മൂസ എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.പി ജാഫര്‍, മുസ്തഫ താഴത്തേതില്‍, സലാം കൊറ്റിയോട്, ഷഫീഖ്, ഫസല്‍, ഫവാസ് എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ പ്രവാസി ലീഗ് പ്രതിഷേധം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഷഫീക്ക് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹംസ മംഗലത്ത്, യൂസഫ് തോരകാട്ടില്‍, കെ.പി മുഹമ്മദ്, റഫീഖ് കുത്തനി എന്നിവര്‍ പ്രസംഗിച്ചു.
മുതുതല പഞ്ചായത്ത് പ്രവാസി ലീഗ് സംഘടിപ്പിച്ച സമര പരിപാടി മുസ്ലിംലീഗ് ജില്ലാ ഉപാധ്യക്ഷന്‍ കുഞ്ഞാനു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ.എം മടക്കല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പ പെരുമുടിയൂര്‍, മണ്ഡലം സെക്രട്ടറി കെ.എം മുഹമ്മദ്, മുഹമ്മദ് മാസ്റ്റര്‍, ഫൈസല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍, സെക്രട്ടറി കുഞ്ഞാപ്പ, എം.ടി സലീം, മുജീബ് കോഴികോട്ടിരി, ബക്കര്‍ കൊടുമുണ്ട, ഹനീഫ, അസികുട്ടി, കുഞ്ഞാപ്പുട്ടി എന്നിവര്‍ പങ്കെടുത്തു.
ലെക്കിടി പേരൂര്‍ പ്രവാസി ലീഗ് പഞ്ചായത്ത് കമ്മിറ്റി പഴയ ലെക്കിടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഷിബു ഉദ്ഘാടനം ചെയ്തു. അസീസ് കാഞ്ഞിരകുന്നത്ത്, ഖാദര്‍ ലെക്കിടി ഗേറ്റ്, ഹനീഫ ലെക്കിടി ഗേറ്റ്, വി.ഗഫൂര്‍, അര്‍ഷാദ് ലെക്കിടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരിമ്പുഴ പ്രവാസി ലീഗ് പ്രതിഷേധ സമരം പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലകടവ് സെന്ററില്‍ വെച്ച് കരിമ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. സാലിഹ് സ്വാഗതവും അബ്ദുല്‍ കരിം നന്ദിയും പറഞ്ഞു. അബ്ദുല്‍ അസീസ് നമ്പിയത്, ഹംസ വളികടന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
അലനല്ലൂര്‍ മേഖല പ്രവാസി ലീഗ് പ്രതിഷേധ സംഗമം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍
ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് മേഖല പ്രസിഡന്റ് ഉസ്മാന്‍ കൂരിക്കാടന്‍ അധ്യക്ഷത വഹിച്ചു. അബ്ദുപ്പു ഹാജി, മുസ് ലിം ലീഗ് മേഖല ജനറല്‍ സെക്രട്ടറി യൂസുഫ് പാക്കത്ത്, മുഹമ്മദ് ഫൈസി, ഹംസ തച്ചംമ്പറ്റ, എം.കെ ബക്കര്‍, കെ.ഹംസ, ബുഷൈര്‍ കാട്ടുക്കുളം, ഫൈസല്‍ നാലിനകത്ത്, സത്താര്‍ കമാലി, അബ്ദു വയങ്ങല്ലി, കുഞ്ഞൂട്ടി അലനല്ലൂര്‍, അബ്ദുള്ള കല്ലായി, കുഞ്ഞൂട്ടി വയങ്ങല്ലി എന്നിവര്‍ സംബന്ധിച്ചു.
പുതുനഗരം പ്രവാസി ലീഗ് പ്രതിഷേധ പരിപാടി പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി ടി.എം.എ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഷെയ്ദ് നിഷാദ്, എ.മുഹമ്മദലി, എസ്.എ റഷീദ്, ടി.എ നൂര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.