കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്

10

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 70

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇവരില്‍ 11 പേര്‍ വിദേശത്ത് നിന്നും (6 അബുദാബി, 5 കുവൈത്ത്) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എല്ലാവരും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണുള്ളത്. ഇന്നലെ പോസിറ്റീവായവര്‍: 1. കാരപറമ്പ് സ്വദേശി (23 വയസ്സ്), 2. ഒളവണ്ണ സ്വദേശി (22), 3. ചാലപ്പുറം സ്വദേശി (23), 4. നൊച്ചാട് സ്വദേശി (22), 5. കുറ്റ്യാടി സ്വദേശി (26), 6. കടലുണ്ടി സ്വദേശി (45). ഇവര്‍ ആറു പേരും മെയ് 27 ന് അബുദാബികൊച്ചി ഇ.വൈ.282 വിമാനത്തില്‍ എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചികിത്സക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 7. കൊയിലാണ്ടി സ്വദേശി (40), 8. മൂടാടി സ്വദേശി (24), 9. കുന്നമംഗലം സ്വദേശിനി (42), 10. താമരശ്ശേരി സ്വദേശി (27), 11. പുതുപ്പാടി സ്വദേശിനി (42). ഇവര്‍ അഞ്ച് പേരും മെയ് 27 ന് ജെ.9 1405 കുവൈറ്റ് കൊച്ചി വിമാനത്തില്‍ എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചികിത്സയ്ക്കായി കോഴിക്കോട്ടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേ്ക്ക് മാറ്റി. 12. പന്തീരങ്കാവ് സ്വദേശിനി (19), 13 പന്തീരങ്കാവ് സ്വദേശിനി (49). ഇവര്‍ രണ്ടുപേരും മെയ് 17 ന് ചെന്നൈയില്‍ നിന്ന് കാര്‍മാര്‍ഗം എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചികിത്സയ്ക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 13 പേരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 115 ആയി. 44 പേര്‍ രോഗമുക്തി നേടി. ഒരു മരണം. ഇപ്പോള്‍ 70 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 2 പേര്‍ കണ്ണൂരിലും ഒരുഎയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇന്നലെ 61 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7147 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7009 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6868 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 138 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

400 പേര്‍ കൂടി നിരീക്ഷണത്തില്‍

1073 പ്രവാസികള്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ മെഡിക്കല്‍ കോളേജിലും 50 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്നലെ വന്ന 23 പേര്‍ ഉള്‍പ്പെടെ ആകെ 2674 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 753 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1872 പേര്‍ വീടുകളിലും 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 126 പേര്‍ ഗര്‍ഭിണികളാണ്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക് ഇന്നലെ കൗണ്‍സലിംഗ് നല്‍കി. 107 പേര്‍ക്ക് മാനസിക സംഘര്‍ഷ ംലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2123 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6909 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ്
സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍
കോഴിക്കോട്: രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40,45,46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തി. തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചാത്തുകള്‍ പട്ടികയില്‍ ശേഷിക്കുന്നു. ഇവിടെ നിയന്ത്രണങ്ങള്‍ തുടരും.