കോവിഡ് മാനേജ്‌മെന്റ് ദുരവസ്ഥ;പൂര്‍ണ ഉത്തരവാദി കേരള സര്‍ക്കാര്‍: ഇ.ടി

83

മലപ്പുറം: കോവിഡ് 19 ന്റെ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ കേരളത്തിന് ഇന്ന് കാണുന്ന ദുരവസ്ഥ സൃഷ്ടിച്ചതിന്റെ പൂര്‍ണ ഉത്തരാവാദിത്തം കേരള ഗവണ്‍മെന്റിനാണെന്ന്ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ. ഇവിടെ വിദേശത്ത് നിന്നും നമ്മുടെ നാട്ടുകാരായ ആളുകളെ കൊണ്ടുവരേണ്ടതും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നമ്മുടെ ആളുകളെ കേരളത്തിലേക്ക് കൊണ്ടുവരേണ്ടതും ഒരു ആവശ്യമായിരുന്നു. ഈ ആവശ്യം കാലേകൂട്ടി ക്രമപ്രകാരം നിര്‍വഹിക്കാന്‍ ഗവണ്‍മെന്റ് തയാറായില്ല. അതിനെ തുടര്‍ന്ന് അവിടെങ്ങളില്‍ രോഗം കൂടുകയും ആളുകള്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യം വരികയും ചെയ്തു. അവിടെത്തെ രോഗനില വളരെ വളരെ ഉയര്‍ന്നു. അപ്പോഴൊക്കെ കേരള ഗവണ്‍മെന്റ് ചെയ്തത് ഇവിടെ രോഗികളുടെ എണ്ണം കുറവായ സമയത്തും ഇവിടെ വലിയ ക്രൈസിസ് ഇല്ലാത്ത സമയത്തും കേരളത്തിന്റെ പെരുമ ലോകത്തിന് മുമ്പില്‍ പറയാനും തങ്ങളുടെ കോവിഡ് മാനേജ്‌മെന്റ് ശരരിയാണെന്ന് വരുത്താനുമുള്ള കൃത്രിമമായ ‘ാവങ്ങളാണ്. അത് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇടയിലും കേരളത്തിനും ഇന്ത്യക്ക് പുറത്തും താമസിക്കുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം സ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്നു. ആ സമയത്ത് ഗവണ്‍മെന്റ് വ്യക്തമായ കളവ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. മറുനാട്ടിലുള്ളവര്‍ ഇവിടെ എത്രവേണമെങ്കിലും വന്നോട്ടെ അവര്‍ക്ക് ഞങ്ങള്‍ ഇവിടെ സ്ഥലം ഒരിക്കിയിട്ടുണ്ട്. അവര്‍ വന്നാല്‍ മതി ഞങ്ങള്‍ അവരെ സുഖമായി താമസിപ്പിച്ച്‌കൊള്ളും . സംഘടനകള്‍ പലതും ഗവണ്‍മെന്റിനോട് പറഞ്ഞു ഗവണ്‍മെന്റിനെ സഹായിക്കാന്‍ ഞങ്ങളുണ്ട് എത്ര സ്ഥലം വേണമെങ്കിലും വിട്ടുതരാം കെട്ടിടങ്ങളും ആംബുലന്‍സുകളും വിട്ടുതരാം. പക്ഷേ ഇതൊന്നും അവര്‍ ശ്രദ്ധിച്ചതേയില്ല. മാത്രമല്ല അവര്‍ ഒരുക്കുമെന്ന് കോടതിയില്‍ പറഞ്ഞിട്ടുള്ള ക്വറന്റൈന്‍ സൗകര്യങ്ങള്‍ ഒന്നുപോലും അവര്‍ ഉണ്ടാക്കിയില്ല. ഹോട്ടലുകളില്‍ പാര്‍പ്പിക്കുമെന്ന് പറഞ്ഞു ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ പറഞ്ഞു അതിന്റെ വാടക നിങ്ങള്‍ കൊടുക്കണമെന്ന് അല്ലെങ്കില്‍ പറ്റില്ല എന്ന്്. അവര്‍ക്ക് കൃത്യമായിട്ട് അറിയാം ഒന്നുമില്ലാതെ വരുന്ന ഈ പാവങ്ങള്‍ക്ക് ഹോട്ടലിലെ ക്വറന്റൈയിന്‍ ചെലവ് വഹിക്കാനുള്ള സാമ്പത്തിക കഴിവ് ഇല്ലാ എന്ന്. അത് പറഞ്ഞു എന്നുമാത്രമല്ല കോവിഡ് മാനേജ്‌മെന്റില്‍ പരാജയം ഉണ്ടായത് അറിയാതിരിക്കാന്‍ വേണ്ടി ബോധപൂര്‍വം പുറത്ത് നിന്ന് ആളുകള്‍ വരുന്നതിന് തടഞ്ഞുകൊണ്ടേയിരുന്നു. വന്ദേ‘ഭാരത് റേറ്റിന് മാത്രമേ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് പാടുള്ളു അതല്ലാതെ പാടില്ല എന്ന്. എല്ലാവര്‍ക്കു അറിയാം വന്ദേ ഭാരത് റേറ്റിന് ഇവിടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് വരാന്‍ ഒക്കില്ല എന്ന്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഇപ്പോള്‍ അവര്‍ എന്ത് ചെയ്തു വന്ന് ഇറങ്ങി നേരെ വീട്ടില്‍ പോകട്ടേ എന്നുള്ള സമീപനം ഇപ്പോള്‍ എടുത്തു. ക്വറന്റൈന്‍ നാട്ടുകാര്‍ ഏര്‍പ്പെടുത്തണം, ‘ഭക്ഷണം നാട്ടുകാര്‍ കൊടുക്കണം , സാമൂഹിക കിച്ചണ്‍ അവര്‍ നടത്തണം പിന്നെ സര്‍ക്കാറിന് എന്താ ജോലി . സര്‍ക്കാര്‍ പൊങ്ങച്ചം പറയല്‍ മാത്രമാണ് ചെയ്യുന്നത്. യാഥാര്‍ത്ഥ്യബോധം അവര്‍ക്കില്ല. കേരളത്തിലെ ഇന്നത്തെ ഈ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിലേക്ക് കൊണ്ടുപോയത് ഗവണ്‍മെന്റാണ്. അത് ഗവണ്‍മെന്റ് തിരുത്തേണ്ടതാണ്-അദ്ദേഹം പറഞ്ഞു.