ന്യൂയോര്‍ക്ക്: ജോര്‍ജ്ജ് #ോയ്ഡ് വധവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധത്തിന് അയവില്ല. ഇതുവരെ പതിനായിരത്തോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തതായാണ് കണക്ക്. അതേസമയം പൊലീസ് നടപടികള്‍ക്കോ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ഉയര്‍ത്തുന്ന ഭീഷണികള്‍ക്കോ പ്രതിഷേധക്കാരെ തെല്ലും ഭയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിഷേധം ഇപ്പോഴും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വൈറ്റ് ഹൗസിനോടു ചേര്‍ന്ന കത്തോലിക്കാ ദേവാലയത്തിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചത് പ്രതിഷേധക്കാരെ കൂടുതല്‍ ചൊടിപ്പിച്ചു. #ോയ്ഡ് വധത്തില്‍ പങ്കുകാരായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിലവില്‍ #ോയ്ഡിനെ കഴുത്ത് ഞെരിച്ചുകൊന്ന ഡെറക് ചോവിന് എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. അതേസമയം ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധ റാലിയില്‍ #ോയ്ഡിന്റെ കുടുംബം നേരിട്ട് പങ്കെടുത്തു. സഹോദരന് ഫിലിനോസ് ഉള്‍പ്പെടെ കുടുംബത്തിലെ 16 പേരാണ് റാലിയില്‍ അണിനിരന്നത്.
ഇതിനിടെ #ോയ്ഡ് വധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കെതിരെ കൂടുതല്‍ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ അമേരിക്കയുടെ ഇരട്ടത്താപ്പിന്റെ തെളിവാണ് #ോയ്ഡ് വധമെന്ന് ഇറാന് ആരോപിച്ചു. പകല്‍വെളിച്ചത്തില്‍ നടന്ന ക്രൂരകൃത്യമായിട്ടും ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നതെന്ന് ഉറപ്പായിട്ടും സ്വന്തം ജനതയോട് ഒന്നു മാപ്പുപറയാന്‍ പോലും യു.എസ് പ്രസിഡണ്ട് തയ്യാറാവാത്തത് അമ്പരിപ്പിക്കുന്നുവെന്ന് ഇറാന് ആത്മീയ നേതാവ് ആയതുല്ല ഖാംനഈ പറഞ്ഞു. ജോര്‍ജ്ജ് #ോയ്ഡ് വധം ജര്‍മ്മനിക്ക് മാത്രമല്ല, ലോകരാജ്യങ്ങള്‍ക്കെല്ലാം നടുക്കമുളവാക്കുന്ന വാര്‍ത്തയാണെന്ന് സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ സീബര്‍ട്ട് പറഞ്ഞു. കറുത്ത വര്‍ഗക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്കൊപ്പമാണ് താനെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് പറഞ്ഞു. #ോയ്ഡ് വധം അസ്വീകാര്യമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും തുര്‍ക്കിയും പ്രതികരിച്ചു. #ോയഡ് വധത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും രംഗത്തെത്തി.
യു.എസില്‍ നടക്കുന്ന കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലോകമെങ്ങും ജനം തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടന്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആയിരക്കണക്കിന്ജനങ്ങളാണ് ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ അണി നിരന്നത്.
അതേസമയം കോവിഡ് വ്യാപനത്തില്‍ പൊറുതിമുട്ടുന്ന അമേരിക്കക്ക് കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളൊന്നുമില്ലാതെയാണ് വര്‍ണവെറിക്കെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ അണി ചേരുന്നത്.