
ഫ്ലോയിഡിന്റെ നരഹത്യ; ട്രംപിന്റെ വീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍
വാഷിങ്ടണ്‍: കറുത്ത വര്ഗക്കാരാനെ യു.എസിലെ മിനിയാപൊളിസില്‍ പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ലോക രാജ്യങ്ങള്‍ ഏറ്റെടുത്തു. ലോക രാജ്യങ്ങളിലെല്ലാം വന്‍ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ നൂറുക്കണക്കിനാളുകള്‍ യു.എസ് എംബസിയിലേക്ക് മാര്‍ച്ച് നടത്തി. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പ്രതിഷേധിക്കുന്നവരെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ശ്രമം തുടങ്ങി. ന്യൂ സൗത്ത്വെയില്‍സില്‍ സമരം നടത്തുന്നതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഭരണകൂടം. എന്നാല്‍ ഇന്ന് സിഡ്നിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം നടക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജോര്‍ജ് ഫ്ലോയിഡിന് പിന്തുണ നല്‍കാനായി ലോകത്തുടനീളം ബ്ലാക്ക് ഫ്രൈഡേ കാമ്പയിന് ആരംഭിക്കുമെന്ന് ദക്ഷിണാഫ്രിക്ക ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ചകളില്‍ കറുത്ത വസ്ത്രം ധരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രസിഡണ്ട് സിറില്‍ റമാഫോസ.
അതേ സമയം ജോര്‍ജ് ഫ്ലോയിഡിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ ട്വിറ്റര്‍ നീക്കംചെയ്തു. 3.40 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിറ്റര്‍ നീക്കിയത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജൂണ്‍ മൂന്നിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കോപ്പിറൈറ്റ് പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിഡിയോയുടെ അവകാശമുള്ളയാളില് നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ടിലെ വീഡിയോ നീക്കിയതെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററും ട്രംപും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് പുതിയ നടപടിയും. നേരത്തെ ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാ പരിശോധാന ലേബല്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ട്വിറ്റര്‍ നീക്കിയ വീഡിയോയുടെ തുടക്കത്തില്‍ ജോര്‍ജ് ഫ്ലോയിഡിന്റെ മരണം വലിയ ദുരന്തമാണെന്ന് ട്രംപ് പറയുന്നുണ്ട്.