
പ്രവാസി ലീഗ് പ്രതിഷേധം ‘പ്രവാസപ്പട’ ചരിത്രമായി; നാട്ടുകാരെയും പ്രവാസികളെയും അകറ്റരുത്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാരുകളുടെ മനുഷ്യത്വരഹിത നിലപാടിനെതിരെ പ്രവാസി ലിഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രവാസി പ്രതിഷേധ പ്രക്ഷോഭം പ്രവാസപ്പട പ്രവാസികളുടെ താക്കീതായി മാറി. കേരളത്തില്‍ 500 കേന്ദ്രങ്ങളിലാണ് പ്രവാസി ലീഗ് സമരം സംഘടിപ്പിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവാസികളെ ആപല്‍ഘട്ടത്തില്‍ പോലും സഹായിക്കാത്ത സര്‍ക്കാരുകളുടെ നെറികേടിനെതിരായിരുന്നു പ്രതിഷേധം.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ നടന്ന സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്തു. പ്രവാസികള്‍ മുഴുവനും രോഗവാഹകരാണെന്ന് വരുത്തി സാധാരണ ജനങ്ങളെയും പ്രവാസികളെയും തമ്മില്‍ അകറ്റരുതെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖ് കുവൈത്ത് പിടിച്ചെടുത്ത സമയത്ത് 1,80,000 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ഈ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഒന്നും ചെയ്തില്ല. വിദേശങ്ങളിലെ പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നുവെങ്കില് നമ്മുടെ നാടനുഭവിക്കുന്ന ഈദുരിതം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളത്തില്‍ മരിച്ച പ്രവാസികളുടെ കൂട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മരണപ്പെട്ട പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്നുമുള്ള പ്രവാസി ലീഗ് ആവശ്യ അംഗീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂര്‍ അധ്യക്ഷ്യത വഹിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ആശ്വാസധനസഹായം ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രവാസി ലീഗ് സമരം.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ബീമാപള്ളി റഷീദ്, ജില്ലാ ലീഗ് പ്രസിഡണ്ട് തോന്നക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, സി.എം യൂസുഫ്, പ്രവാസി ലീഗ് ട്രഷറര്‍ കാപ്പില്‍ മുഹമ്മത് പാഷ, വൈസ് പ്രസിഡമാരായ ജലീല്‍ വലിയ കത്ത്, പി.എം കെ.കാഞ്ഞിയൂര്‍, ഉമയനല്ലുര്‍ ശിഹാബുദ്ധീന്‍, സെക്രട്ടറിമാരായ കെ.വി മുസ്തഫ, കലാപ്രേമി ബഷീര്‍ ബാബു, ജില്ലാ ഭാരവാഹികളായ നെല്ലനാട് ഷാജഹാന്, കെ.എച്ച്എം അഷ്റഫ്, കലാപ്രേമി മുഹമ്മദ് മാഹിന്‍, കെ.എഫ്എസ് എ തങ്ങള്‍, ജസീം ചിറയിന്‍കീഴ് പ്രസംഗിച്ചു.