മഞ്ചേരി: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന അതിഥി തൊഴിലാളിയായ യുവാവ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ആസ്പത്രിയില്‍ നിന്നും ഇറങ്ങിയോടി. മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ എളങ്കൂറില്‍ നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഏഴാം വാര്‍ഡിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇയാള്‍. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഇയാളോട് ആസ്പത്രിയില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ ഡോക്ടര്‍ പരിശോധനക്കെത്തും മുമ്പ് ഇയാള്‍ ഇറങ്ങിയോടി. ആസ്പത്രി സൂപ്രണ്ട് വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ മഞ്ചേരിയില്‍ നിന്നും കടന്നുകളഞ്ഞു.പൊലീസും നാട്ടുകാരും ഏറെ നേരം നടത്തിയ തിരച്ചിലില്‍ എളങ്കൂറില്‍ നിന്നുമാണ് പിന്നീട് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. തിരിച്ചു പോകാന്‍ വീടില്ലാത്തതിനാല്‍ ആസ്പത്രിയില്‍ നിര്‍ത്തുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
കരുവാരക്കുണ്ട് ഭാഗങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചത്.