
കോഴിക്കോട്: സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹം അവസാനിപ്പിക്കണമെന്നും ജന്മനാട്ടിലെത്താനുള്ള അവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാസികളും മനുഷ്യരാണ് എന്ന ഇവിടെ ഉയരുന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ഭരണകൂടം മനസ്സിലാക്കണം.സ്വന്തം നാടിനും കുടുംബത്തിനും വേണ്ടി വിദേശത്തു പോയി ചോര നീരാക്കിയ സഹോദരങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടത് നമ്മുടെ ധാര്‍മ്മികമായ ബാധ്യതയാണ്. പ്രവാസികളും മനുഷ്യരാണ്; സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈദരലി തങ്ങള്‍.
പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും അവര്‍ക്ക് നാട്ടിലെത്താന്‍ വിമാനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുസ്്ലിം ലീഗ് ആദ്യം എയര്‍പോര്‍ട്ട് സമരം നടത്തിയത്. അതോടൊപ്പം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് വിമാനങ്ങള്‍ അനുവദിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങള്‍ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ പര്യാപ്തമായിരുന്നില്ല. ഗള്‍ഫ് നാടുകളിലെ കെ.എം.സി.സി കമ്മിറ്റികളെ ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. അഭിനന്ദനാര്‍ഹമായ രീതിയില്‍ ഇനിയും ധാരാളം വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധന നടത്തിയിട്ടു മാത്രമേ പ്രവാസികള്‍ നാട്ടിലെത്താന്‍ പാടുള്ളൂ എന്ന അപ്രായോഗിക നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഗള്‍ഫിലെ പ്രവാസികളുടെ വരവ് തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ദുര്‍വാശി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്്ലിംലീഗ്, യു.ഡി.എഫ് സമുന്നത നേതാക്കളും നൂറുക്കണക്കിന് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി ഒരു പകല്‍ സമര സജ്ജമായി മുനവ്വറലി തങ്ങളുടെ കൂടെയിരുന്നു. സത്യഗ്രഹം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പ്രധാന ആവശ്യങ്ങളിലൊന്നായ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് സര്‍ക്കാര്‍ ഒഴിവാക്കിയതായ വിവരമെത്തിയത് സമരാവേശം വര്‍ധിപ്പിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ സത്യഗ്രഹം വൈകിട്ട് ആറിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇളനീര് നല്‍കിയാണ് പരിസമാപ്തി കുറിച്ചത്.