
കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം നോര്‍ത്ത് ചിത്താരി മുസ്ലിം ലീഗ്, യൂത്ത് ലീഗ് മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ മാര്‍ക്ക് സൈന്‍ ബോര്‍ഡ് നോര്‍ത്ത് ചിത്താരി പാലത്തിന് സമീപം സ്ഥാപിച്ചു. അസീസിയ സ്കൂളിന്റെയും ശ്രീ എല്ലാംബിക ക്ഷേത്രത്തിന്റെയും ദിശ രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡ് നോര്‍ത്ത് ചിത്താരി ഖിളര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സാലിഹ് ഹാജി കടവത്ത് ശ്രീ എല്ലാംബിക ക്ഷേത്ര ഭാരവാഹികളായ അജിത് കുമാര്ചന്ദ്രകാന്ത്, ദേവ സ്വാമി, ശേഖര്‍ സ്വാമി എന്നിവരുടെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചു.
ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സലിം ബാരിക്കാട്, ജമാഅത്ത് ഭാരവാഹികളായ സി.എച്ച് ഹുസൈന്, സിബി സലിം, പിവി ഹമീദ്, ഹസന് യാഫ, മുഹമ്മദ് അലി പീടികയില്‍, സിഎം നൗഷാദ്, മുജീബ് മെട്രോ, ജലീല്‍ മെട്രോ, പി. അബൂബക്കര്‍, ഫൈസല്‍ ചിത്താരി, സിഎച്ച് നിസാമുദ്ധീന്‍, സിഎച്ച് റഷീദ്, അബ്ദുല്ല മോത്തി, ബഷീര്‍ ചിത്താരി, കരീം ബാപ്പു, സികെ യാസിന്, സിഎച്ച് ശാഫി നസ്രുദീന്, ജബ്ബാര്‍ ചിത്താരി,
ഷറഫു അക്കര, സിഎച്ച് സുബൈര്‍ സിഎച്ച് ബദ്റുദ്ധീന്‍ സികെ സാന്ഫിര്, സിഎച്ച് ലുക്മാന്, സിഎച്ച് മുനീര്‍, മജീദ് ബേങ്ങച്ചേരി, പിവി.സഫീര്‍, ടിവി ഇസ്മായില്‍, ബി. റാഷിദ്, ഫഹദ് കടവത്ത്, എംസി അബ്ദുല്‍ റഹിമാന്‍, നൂറുദീന്‍, സികെ ഷാജഹാന് സംബന്ധിച്ചു.