വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യമല്ല: എം.എസ്.എഫ്‌

നിലമ്പൂര്‍ എ.ഇ .ഒ ഓഫീസ് ഉപരോധ സമരം എംഎസ് എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് :വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയത് കൊണ്ടുമാത്രം വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാറിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുമുമ്പ് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് സംസ്ഥാന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ഇ ഒ ഓഫീസ് ഉപരോധം നടത്തി
മലപ്പുറത്ത് നിലമ്പൂര്‍ എഇ ഒ ഓഫീസ് ഉപരോധ സമരം എംഎസ് എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. മദ്യ വിതരണത്തിന് വേണ്ടി ഇടത് സര്‍ക്കാര്‍ നടത്തിയ മീറ്റിംങ്ങുകളുടെയും ആലോചനകളുടെയും പത്തിലൊന്ന് പോലും ചെയ്യാതെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്ന് അഷ്‌റഫലി പറഞ്ഞു. എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് സാജിദ് കെ എ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന ഉപരോധം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് നിയാസ് കക്കാട അധ്യക്ഷത വഹിച്ചു.
കുന്നമംഗലത്ത് നടന്ന ഉപരോധ സമരം സീനിയര്‍ വൈസ് പ്രസിഡണ്ട് എപി അബ്ദു സ്സമദ് ഉദ്ഘാടനം ചെയ്തു .
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടന്ന സമയത്ത് കൊടുവള്ളിയില്‍ കെട്ടി റൗഫ് ഒറ്റപ്പാലത്ത് കെഎം ഷിബു വടക്കാഞ്ചേരിയില്‍ റംഷാദ്പള്ളം, ക ല്‍പ്പറ്റയില്‍ പിപി ഷൈജലും നേതൃത്വം നല്‍കി.