
മലപ്പുറം: സാമൂഹിക പ്രതിബദ്ധതയില്‍ അധിഷ്ടിതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് യുവാക്കള്‍ സന്നദ്ധരാവണമെന്നും സേവന മാര്‍ഗത്തിലൂടെ സമൂഹത്തിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് സാധ്യമാകണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് പരസ്പരം സഹായിച്ചും സഹകരണം നല്‍കിയും സ്വാര്ത്ഥതാല്പര്യം വെടിഞ്ഞ് പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യ ഘട്ടങ്ങളില്‍ സ്വയംസന്നദ്ധതയോടെ രക്തദാനത്തിന് തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ബ്ലഡ് ലൊക്കേറ്ററില്‍ ലോക രക്തദാന ദിനത്തില്‍ മുസ്ലിം യൂത്ത്ലീഗ് മലപ്പുറം മണ്ഡലംതല ഉദ്ഘാടനം ഇന്ത്യന്‍ ഫുട്ബാള്‍ താരം ആശിഖ് കുരുണിയനെ രജിസ്റ്റര്‍ ചെയ്ത് തങ്ങള്‍ നിര്‍വഹിച്ചു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് പാറച്ചോടന്‍, ഇസ്ഹാഖ് കുരിക്കള്‍, മണ്ഡലം ട്രഷറര്‍ എന്‍.പി അക്ബര്‍, ഭാരവാഹികളായ ഹക്കീം കോല്‍മണ്ണ, കെ.പി സവാദ് മാസ്റ്റര്‍, എ.പി ശരീഫ്, ഷാഫി കാടേങ്ങല്‍, മുനിസിപ്പല്‍ പ്രസിഡന്റ് സി.പി സാദിഖലി, ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ പങ്കെടുത്തു.