സൗകര്യങ്ങളൊരുക്കാത്ത വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കെതിരെ എം.എസ്.എഫ് പ്രതിഷേധം

50
മലപ്പുറത്ത് നടന്ന ഡി.ഡി.ഇ ഓഫീസ് ഉപരോധം എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ എം.എസ്.എഫിന്റെ പ്രതിഷേധം. 14 ജില്ലകളിലെയും ജില്ലാ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മക്കെതിരെ താക്കീതായി. മലപ്പുറത്ത് നടന്ന ഡി.ഡി.ഇ ഓഫീസ് ഉപരോധം എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്റ്റിങ് പ്രസിഡണ്ട് ഹക്കീം തങ്ങള്‍ അധ്യക്ഷനായി. കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ നടന്ന ഉപരോധം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാ പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക് അധ്യക്ഷത വഹിച്ചു. കൊല്ലം ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് അംജദ് കുരീപ്പള്ളി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡി.ഡി.ഇ ഓഫീസില്‍ അഡ്വ. അല്‍ത്താഫ് സുബൈര്‍ ഉദ്ഘടനം ചെയ്തു ഫിറോസ് വായ്പൂര്‍ അധ്യക്ഷത വഹിച്ചു ആലപ്പുഴ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇജാസ് ലിയാകത് അധ്യക്ഷത വഹിച്ചു. കോട്ടയത്ത് നടന്ന സംസ്ഥാന സെക്രട്ടറി ബിലാല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.ഇടുക്കിയില്‍ മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം അജ്മല്‍ അധ്യക്ഷത വഹിച്ചു, എറണാകുളം ഡി.ഡി.ഇ ഓഫീസ് ഉപരോധം ജില്ലാ പ്രസിഡന്റ് കെ.എസ്. ബാദുഷ, ജ സെക്രട്ടറി നവാസ് കുഴിവേലിപ്പടി, ട്രഷറര്‍ അനസ് ഹംസ പങ്കെടുത്തു. തൃശൂര്‍ ഡി.ഇ.ഒ ഓഫീസ് ഉപരോധം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി.ഇ ഓഫീസ് ഉപരോധത്തില്‍ ഷറഫുദീന്‍ പിലാക്കല്‍, കെ.എം ഷിബു, ജില്ലാ ഭാരവാഹികളായ ബിലാല്‍ മുഹമ്മദ്, അജ്മല്‍ റാഫി, ഫാറൂഖ് പനംകുറ്റിയില്‍, പി.കെ.എം ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് കളക്ട്രേറ്റ് ഉപരോധം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധം സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.