ഹജ്ജ് റദ്ദാക്കുന്നവര്‍ക്ക് 100 ശതമാനം റീഫണ്ട്

33

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് ക്യാന്‍സല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നൂറ് ശതമാനം പണവും തിരിച്ചു നല്‍കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചു. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പ്രതിസന്ധിയിലാണ്. സഊദിയുടെ ഭാഗത്ത് നിന്ന് മാര്‍ച്ച് 13നു ഹജ്ജ് ഒരുക്കങ്ങള്‍ അവസാനിപ്പിക്കുന്നതായി വാക്കാലുള്ള നിലപാടല്ലാതെ പിന്നീട് അറിയിപ്പുണ്ടായിട്ടില്ല. ഇന്ത്യയില്‍ ഹജ്ജ് ഒരുക്കങ്ങള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ നിലപാടെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഹജ്ജ് ക്യാന്‍സല്‍ ചെയ്യാനുള്ള ഫോം www.hajcommittee. gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.