കോഴിക്കോട്: പരിസ്ഥിതിദിനത്തില്‍ സംസ്ഥാനമെങ്ങും ഹരിതഗീതം. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നിരവധി പരിപാടികളാണ് സംസ്ഥാനത്താകമാനം നടന്നത്.
വനിതാ ലീഗ്
ഭൂമിക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പരിസ്ഥിതി ദിനാചരണ കാമ്പയിന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നു. വീട്ടു വളപ്പില്‍ കുടുംബിനികള്‍ ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് കാമ്പയിനില്‍ അണിചേര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് മലപ്പുറത്തും അഡ്വ. പി. കുല്‍സു കോഴിക്കോട്ടും കാമ്പയിനില്‍ പങ്കെടുത്ത് വൃക്ഷത്തൈകള്‍ നട്ടു. സംസ്ഥാന ഭാരവാഹികളായ സീമ യഹിയ, ശാഹിന നിയാസി, റസീന അബ്ദുല്‍ഖാദര്‍, ആയിശ താഹിറ, പി. സഫിയ, ബീഗം സാബിറ, റോഷിനി ഖാലിദ്, സറീന ഹസീബ്, ബ്രസീലിയ ശംസുദ്ദീന്‍, സബീന മടപ്പള്ളി, അഡ്വ. സാജിദ സിദ്ദീഖ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ കാമ്പയിന് നേതൃത്വം നല്കി.
കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഒരു ടീച്ചര്‍ ഒരു വൃക്ഷം’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഓരോ അധ്യാപകരും ഒരു വൃക്ഷം വീതം സ്വന്തം ഗ്രാമത്തിലും മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പരിസരത്തെ പൊതുനിരത്തുകളിലും വൃക്ഷ തൈകള്‍ നടുന്ന പദ്ധതി വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പെരിന്തല്‍മണ്ണയില്‍ അഡ്വ.നാലകത്ത് സൂപ്പി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി പി ഉണ്ണിമൊയ്തീര്, ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അലവിക്കുട്ടി, സി ടി നൗഷാദലി, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവാസി ലീഗ്
മലപ്പുറം: പ്രവാസി ലീഗ് പരിസ്ഥിതി ദിനത്തോടു ബന്ധിച്ച് പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നടണം, വളര്‍ത്തണം തണലാകണം ‘ കാമ്പയിന് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി.എം ബാവ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ശാഖാതലങ്ങളില്‍ പതിനായിരം വീടുകളില്‍ ഫലവൃക്ഷ ചെടികള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിനിലുടെ വച്ചുപിടിപ്പിക്കുകയാണ് പ്രവാസി ലീഗ്.
സി.ഇ.ഒ
മലപ്പുറം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്ഗനൈസേഷന് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആനക്കയം സര്‍വീസ് സഹകരണ ബാങ്കില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദലി, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, ബാങ്ക് പ്രസിഡന്റ് എം. സിദ്ദീഖ് മാസ്റ്റര്‍, സി.ഇ.ഒ ജില്ലാ പ്രസിഡന്റ് ഹാരിസ് ആമിയന്‍, ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, മൊയ്തീന് ഇരുമ്പുഴി, സാലിഹ് മാടമ്പി, എം.കെ മുഹമ്മദ് നിയാസ്, സെയ്ത് മുഹമ്മദ്, പി.കെ സാലിഹ് പങ്കെടുത്തു.
കെ.എസ്.ടി.യു
മഞ്ചേരി: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് കെ.എസ്.ടി.യു സംസ്ഥാന ദ്വൈമാസ ഹരിതകം പാരിസ്ഥിതിക സാക്ഷ്യം കാമ്പയിന് തുടങ്ങി. മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാമ്പസില്‍ തൈനട്ട് സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, കെ.എം അബ്ദുല്ല, പ്രിന്‍സിപ്പല്‍ രജനി മാത്യു, കാടേങ്ങല്‍ മജീദ്, കെ.ടി അമാനുല്ല, എം.ഫൈസല്‍, സി.എ നുഅ്മാന് ഷിബിലി, എം മുഹമ്മദ് സലീം, വി. ഷാജഹാന്, എം. യാക്കൂബ്, വി. അബ്ദുന്നാസര്‍, എം. ഉണ്ണികൃഷ്ണന്, അഷ്റഫ് മേച്ചേരി, കെ. ഇല്യാസ്, സി.അബ്ദുല്‍ ലത്തീഫ്, ഇ.ആര് അലി പങ്കെടുത്തു.മുഹമ്മദ് നസീര്‍, അനീഷ്, റജി, രാജപ്പന് എന്നിവര്‍ സംസാരിച്ചു.