അബുദാബി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന് ഭാഗമായി ഇതു വരെ വിവിധ രാജങ്ങളില്നിന്ന് വിമാന മാര്‍ഗം 106,196 പേര് ഇന്ത്യയില്‍ തിരിച്ചെത്തി.
ജൂണ്‍ 11 വരെയുള്ള കണക്കനുസരിച്ച് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ 74,742 പേരാണ് തിരികെ എത്തിയത്. ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളില്‍ 20,989 പേരും പൊതുമാപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിമാനത്തില്‍ 5,883 പേരും തിരിച്ചെത്തുകയുണ്ടായി. വിദേശ രാജ്യങ്ങളിലെ വിമാനങ്ങളില്‍ 3,178 പേരാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. നാവിക സേനയുടെ കപ്പലുകളില്‍ 2,869 പേരാണ് തിരിച്ചെത്തിയത്. അയല്‍ രാജ്യങ്ങളില്‍നിന്ന് കരമാര്‍ഗം അതിര്‍ത്തി കടന്ന് 61,020 പേരാണ് ഇന്ത്യയില്‍ മടങ്ങി വന്നത്.