അബുദാബി: കഴിഞ്ഞ വര്‍ഷം ഇന്ത്യ 1.22 പാസ്പോര്ട്ടുകള് അനുവദിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ പാസ്പോര്‍ട്ട് ഓഫീസുകള്‍ വഴിയും വിദേശ രാജ്യങ്ങളിലെ എംബസികള്‍ മുഖേനയുമാണ് ഇത്രയും പാസ്പോര്ട്ടുകള് അനുവദിച്ചത്.
36 പാസ്പോര്‍ട്ട് ഓഫീസുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവകളുമായി ബന്ധപ്പെടുത്തി 93 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 424 പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളില്‍ ദിനംപ്രതി നൂറുകണക്കിന് പാസ്പോര്‍ട്ടുകളാണ് നല്കിക്കൊണ്ടിരിക്കുന്നത്. യുഎഇ ഇന്ത്യന്‍ എംബസിയില്‍ ഓരോ ദിവസവും നാനൂറോളം പാസ്പോര്ട്ടുകള് അനുവദിക്കുന്നുണ്ട്. കോണ്‍സുലേറ്റില്‍ ഇതിന്റെ ഇരട്ടിയിലധികവും ഇഷ്യു ചെയ്യുന്നുണ്ട്.