അബുദാബി: കോവിഡ് 19 ബാധയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന് വിമാനത്തില്‍ ഒന്നര ലക്ഷം പേര് ഇന്ത്യയില്‍ തിരികെയെത്തി.
കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാലയളവില്‍ 55,000ത്തില്‍ പരം പേര് ഇന്ത്യയില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളിലേക്ക് പോയതായും മന്ത്രി അറിയിച്ചു.
മെയ് ആദ്യ വാരം മുതല്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. വന്ദേ ഭാരത് വിമാനത്തില്‍ എത്തിയതിന് പുറമെ, കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകളും സ്വകാര്യ കമ്പനികളും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളിലും പതിനായിരക്കണക്കിന് പേര് നാട്ടിലെത്തിയിട്ടുണ്ട്.